Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
പ്രാർത്ഥനക്ക് ആയി. മണിക്കുട്ടി കർത്താവിന്റെ തിരു രൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി ഇരുന്നു അവരോടൊപ്പം പ്രാർത്ഥിച്ചു. ഞാൻ ഏറ്റവും പിറകിൽ ആയും ഇരുന്നു.
എന്റെ പ്രാർത്ഥന മുഴുവൻ എന്റെ മണിക്കിട്ടിക്ക് വേണ്ടിയാണ്. ആ മുഖത്തെ ചിരി ഒരിക്കലും മായാൻ ഇടവരരുതേ എന്ന്
പ്രാർത്ഥന ഒക്കെ അവസാനിപ്പിച്ച് എല്ലാവരും കഴിക്കാൻ ഇരുന്നു. കഴിച്ചൊണ്ട് ഇരുന്നപ്പൊഴും ഞങൾ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു, ഭക്ഷണത്തിന് ശേഷം ഞാൻ അമ്മായി അപ്പന്റെ കൂടെ ഇരുന്നു 2 എണ്ണം വീശി, പിന്നെ മണിക്കുട്ടി വന്നു ഉറക്കം വരുന്നു എന്ന് പറഞ്ഞപ്പോൾ അവളെയും എടുത്ത് തോളിൽ ഇട്ടു കുറച്ചു നേരം മുറ്റത്ത് ഒക്കെ നടന്നു. പെണ്ണ് ഉറക്കം തുടങ്ങിയപ്പോൾ ഞാൻ അവളെയും കൊണ്ട് ഇവിടെ വരുമ്പോൾ നിൽക്കാറുള്ള സാറ യുടെ റൂമിലേക്ക് പോയി.
അകത്തു കയറി മോളെ നെഞ്ചില് കിടത്തിക്കൊണ്ട് ഞാനും കട്ടിലിൽ കിടന്നു അവളുടെ പുറത്ത് തലോടിക്കൊണ്ട് ഇരുന്നു. ജൂൺ മാസം ആയതുകൊണ്ട് പുറത്ത് നല്ല മഴയുണ്ട്. ഇതേപോലെ ഒരു മഴ ആയിരുന്നു ജീവിതം മാറ്റിമറിച്ചത്.
ഈ മുറിയിൽ ഓരോ തവണ കയറുമ്പോഴും എന്റെ നെഞ്ച് പിടക്കും, സാറയുടെ ശബ്ദം കാതുകളിൽ മുഴങ്ങും, അവളുടെ വിയർപ്പിന്റെയും അവൾ സ്ഥിരം ആയി ഉപയോഗിക്കുന്ന blue lady സ്പ്രേ യുടേയും കൂടിക്കലർന്ന അന്ന് എന്നെ ഞാൻ അല്ലാതെ ആക്കിയ സിരകളെ ത്രസിപ്പിക്കുന്ന ആ സുഗന്ധം എന്റെ നാസികയിലേക്ക് ഇരച്ചു കയറും, കാലിൽ ചിലങ്ക കെട്ടി കർണ്ണാട്ടിക്ക് സംഗീതത്തത്തിനൊത്ത് ചുവടുവയ്ക്കുന്ന ചിഞ്ചുവിന്റെ രൂപം മുന്നിൽ തെളിഞ്ഞു വരും. എന്റെ ഓർമ്മകൾ 6 വർഷം പിന്നിലേക്ക് പോയി,
ഞാൻ അഭിരാം ദേവനാരായണൻ,
💬 Comments
View all comments