Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ആയിരുന്നു. പിന്നെ എല്ലാരും കൂടെ ബീച്ചിൽ പോയി അവിടെ കിരെ നേരം സമയം ചെലവഴിച്ചു ഇവിടങ്ങളിൽ എല്ലാം തന്നെ മണികുട്ടി ഓടിച്ചാടി നടന്നപ്പോൾ ചിഞ്ചു എപ്പോഴും എന്റെ ഒരു കൈയിൽ തൂങ്ങി എന്നോട് ഒട്ടിയായിരുന്നു നടന്നത്. ശെരിക്കും കാമുകി കാമുകൻമ്മാരെ പോലെ, ഇടക്കൊക്കെ സാറ അഭിരാം എന്ന നർത്തകിയെ തിരിച്ചറിഞ്ഞ ചിലർ ഒക്കെ അവളുടെ ഓട്ടോഗ്രാഫ് വാങ്ങുകയും കൂടെ നിന്നു സെൽഫി എടുക്കുകയും ഒക്കെ ചെയ്യാൻ ഞങ്ങളെ സമീപിച്ചിരുന്നു, അത് അവൾക്ക് കുറച്ച് അസ്വസ്ഥത ഉണ്ടാക്കി എന്നു അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി. എന്നോടൊപ്പം ഉള്ള ഓരോ നിമിഷവും ചിഞ്ചു ശെരിക്കും ആസ്വതിക്കുന്നുണ്ട് എന്നു എനിക്ക് മനസിലായി, അത് തിരിച്ചറിഞ്ഞു ഞാനും അവളെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. പാർക്കിലും ബീച്ചിലും ഷോപ്പിംഗ് മലിലും ഓക്ക്കെ ഇണക്കുരുവികളെ പോലെ അവളും ഞാനും പറന്നു നടന്നു, സഖ്യയും വീട്ടുകാരും ഉണ്ടായിരുന്നതിനാൽ മണിക്കുട്ടിയെ ഞങ്ങൾക്ക് അതികം ശ്രദ്ധിക്കേണ്ടി വന്നില്ല. ശേഷം രാത്രിയിലെ ഭക്ഷണവും കഴിച്ചു വീട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും എല്ലാരും ക്ഷിണിച്ചിരുന്നു. എനിക്കും നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. ഇന്നലെയും ഉറങ്ങിയിട്ടില്ല. വണ്ടിയിൽ ഇരുന്നു തന്നെ മണിക്കുട്ടി ഉറക്കം തുടങ്ങിയിരുന്നു. ഒരു 9 മണിയോടെ ചിഞ്ചുവിന്റെ അച്ഛനെയും അമ്മയെയും സഖ്യയെയും വീട്ടിൽ ഇറക്കി ഞങ്ങളും വീട്ടിൽ എത്തിയിരുന്നു. വന്നു കയറിയപ്പോഴേ അച്ഛനും അമ്മയും ഉറങ്ങാൻ പോയി , മണിക്കുട്ടിയെയും അമ്മ എടുത്തോണ്ട് പോയിരുന്നു , അവർക്ക് നാളെ ഒരു കല്യാണത്തിന് പോകാൻ ഉണ്ട് അൽപ്പം ദൂരെ ആണ് അത്കൊണ്ട് ഒരു ദിവസം കഴിഞ്ഞേ വരികയുള്ളൂ.
റൂമിൽ കയറിയ ഉടനെ ഞാൻ കുളിക്കാൻ കയറി ,
💬 Comments
View all comments