Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
പോയി. ചിഞ്ചു തന്നെ ആയിരുന്നു അവളെ കുളിപ്പിച്ചതും ഒരുക്കിയതും ഒക്കെ,
ചിഞ്ചു അവളെ കുളിപ്പിച്ചോണ്ട് ഇരുന്നപ്പോ അവൾ അമ്മയുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച് കൈ കൊട്ടി ചിരിച്ചു വികൃതികൾ കാട്ടി, അതൊക്കെ കണ്ടോൻഡ് ഞാൻ ബാത്റൂമിലെ സൈഡ് ഇത് ചാരി നിന്നു.
മണിക്കുട്ടിയെ കുളിപ്പിച്ചിട്ട് ചിഞ്ചുവും കുളിച്ചു പുറത്തിറങ്ങി. പിന്നെ ഞാൻ കുളിക്കാൻ കയറിയപ്പോൾ ചിഞ്ചു മണിക്കുട്ടിയെ ഒരുക്കാൻ തുടങ്ങിത്തിരുന്നു. ഞാൻ ഇറങ്ങിയപ്പോൾ രണ്ടിനെയും റൂമിൽ കണ്ടില്ല, ഞാൻ ഒരു ഷർട്ടും പാന്റ്സും ഇട്ട് റെഡി ആയി ഹാളിലേക്ക് ചെന്നു. എല്ലാരും ബ്രേക്ക് ഫാസ്റ്റ് കഴിക്കുവായിരുന്നു. ചിഞ്ചു മണിക്കുട്ടിയെ മടിയിൽ ഇരുത്തി അവൾക്ക് ദോശ വരികൊടുക്കുന്നു, മണികുട്ടി അത് ആസ്വദിച്ചു കഴിക്കുകയും ചെയുന്നു,
അമ്മയും അച്ഛനും അവിടെ തന്നെ ഇരുന്നു കഴിക്കുന്നു. ഞാനും അവർക്കൊപ്പം ഇരുന്നു. കഴിക്കുന്നതിന്റെ ഇടക്ക് ഞാനും മണിക്കുട്ടിക്ക് വരികൊടുത്തു. അച്ഛനും അമ്മയും കഴിച്ച് എഴുന്നേറ്റപ്പോൾ ഒരു കഷ്ണം ദോശ എടുത്ത് ചിഞ്ചുവിന് വായിൽ വെച്ച് കൊടുത്തു. അവൾ അത് സ്വീകരിക്കുന്നതിന്റെ കൂട്ടത്തിൽ എന്റെ കൈയിൽ ഒന്നു കടിക്കുകയും ചെയ്തു. അത് കൊണ്ട് ഞാൻ എരിവ് വിളിച്ചപ്പോൾ അമ്മയും മോളും ഇരുന്നു കുണുങ്ങി ചിരിച്ചു. കഴിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാരും കൂടെ ഇറങ്ങി നേരെ ചിഞ്ചു വിന്റെ വീട്ടിലേക്ക് പുറപ്പെട്ടു അവിടെ നിന്നു മേരി അമ്മയെയും തോമസ് അച്ഛനെയും സഖ്യയെയും കുട്ടി, ഞങ്ങൾ യാത്ര തുടർന്നു.
ആദ്യം പാർക്കൽ പോയി, പിന്നെ ഷോപ്പിംഗ് പിന്നെ ഭക്ഷണം അത് കഴിഞ്ഞു എല്ലാരും കൂടെ ഒരു സിനിമയ്ക്ക് കയറി, അത് കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും വൈകിട്ട് 5 മണി
💬 Comments
View all comments