Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അല്ല മക്കളെ നിങ്ങള് എങ്ങനെയാ പോവുകയും വരികയും ചെയ്യുന്നത്
ബൈക്കിൽ ആണ് മേരി അമ്മെ. രാവിലെ ഒരു 8 മണി ഒക്കെ ആകുമ്പോൾ ഇറങ്ങും വൈകിട്ട് വരുമ്പോൾ താമസിക്കും, എല്ലാ ദിവസവും പ്രാക്ടീസ് ഉണ്ട്.
രണ്ടുപേരും ഒരുമിച്ച് ആണോ പോണത്.
ചിലപ്പോഴൊക്കെ.
മ്മ്, വേറെ ഒന്നും അല്ല നിങ്ങൾക്ക് ബുദ്ധിമുട്ടില്ല എങ്കിൽ ഇവളെയും കൂടെ കൊണ്ടു പോകാമോ എന്ന് ചോദിക്കാൻ ആയിരുന്നു.
എന്താ മേരി അമ്മെ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്. എന്നെയും അഭിയെയും അന്യൻമാർ ആയി കാണുകയാണോ.
അതൊന്നും അല്ലടാ കോളേജ് ഇൽ ഒക്കെ അല്ലേ അപ്പോ ബൈക്കിന്റെ പുറകിൽ കയറാൻ വല്ല സുന്ദരിമാരും ഉണ്ടോ എന്നറിയാൻ ചോദിച്ചതാ.
ഞങ്ങളെ നോക്കി ഒരു കള്ളച്ചിരിയോടെ ആയിരുന്നു അത് പറഞ്ഞത്.
ഒാ അങ്ങനെ, എന്തായാലും ഇതുവരെ അങ്ങനെ ആരും ഇല്ല അമ്മേ.
ഞാനും ചിരിച്ചോണ്ട് മറുപടി പറഞ്ഞു.
അപ്പോ ശെരി മേരി അമ്മെ ഞങൾ ഇറങ്ങുവ, പ്രാക്ടീസ് ഉണ്ട്, അതും പറഞ്ഞു കണ്ണൻ എഴുനേറ്റു കൂടെ ഞാനും.
ടീ ചിഞ്ചു രാവിലെ ഒരു 8 മണി ആകുമ്പോഴേക്കും റെഡി ആയി നിന്നോ ഞാൻ വരാം വിളിക്കാൻ.
ഇറങ്ങാൻ നേരം ഞാൻ അവളോട് പറഞ്ഞു.
Done.
Ok, by. അപ്പോ പോയിട്ട് വരാം മേരി അമ്മെ.
ശെരി മക്കളെ
വീട്ടിൽനിന്നും വെളിയിലേക്ക് ഇറങ്ങാൻ നേരം ഞാൻ ചിഞ്ചു വിനേ ഒന്നുകൂടി
തിരിഞ്ഞു നോക്കി, പെണ്ണിന് നല്ല മാറ്റം ഉണ്ട് കുറച്ചുകൂടി സുന്ദരി ആയപോലെ.
OMG ഞാൻ ഇപ്പൊ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്. തല നല്ല പോലെ ഒന്ന് കുടഞ്ഞിട്ട്
💬 Comments
View all comments