Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ജീവിതത്തിന് കുറച്ചൂടെ നിറം വെച്ചപോലെ തോന്നി. അങ്ങനെ ഇരിക്കെ ഒരു ദിവസം മേരി അമ്മ ഞങ്ങളെ രണ്ടിനെയും കൂടി വീട്ടിലേക്ക് വിളിപ്പിച്ചു, കോളേജ് ഇൽ പോയി തുടങ്ങിയ പിന്നെ ഞാനോ അവനോ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല അതിന്റെ പരിഭവം പറയാൻ ആവും വിളിച്ചത് എന്നു വിചാരിച്ച് ചെന്ന ഞങ്ങളെ എതിരേറ്റത് മറ്റൊരു വാർത്ത ആയിരുന്നു.
സാറ അവൾക്ക് ഞങ്ങളുടെ കോളജിൽ അഡ്മിഷൻ കിട്ടി എന്നു പറയാൻ ആയിരുന്നു വിളിപ്പിച്ചത്. അവളുടെ വീട്ടിൽ ചെന്ന് ഈ വിവരം അറിഞ്ഞപ്പോൾ ഞങ്ങൾക്കും സന്തോഷം.
പക്ഷേ സാറക്ക് ഞങ്ങളുടെ കോളേജ് ലേക്ക് വരാൻ പേടി ആയിരുന്നു, കാരണം റാഗിംഗ് തന്നെ. മേരി അമ്മക്കും അതെ പേടി ഉണ്ടായിരുന്നു. അതിനു അവളെ ആശ്വസിപ്പിചത് കണ്ണൻ ആയിരുന്നു.
ആ കാര്യത്തിൽ ചിഞ്ചുവും മേരി അമ്മയും പേടിക്കണ്ട. നിന്നോട് ആരെങ്കിലും കൊമ്പ് കോർക്കൻ വന്നാ കാർത്തിക് ശേഖറിന്റേയും അഭിരാം ദേവനാരായണൻ ന്റെയും ചങ്ക് ആണെന്ന് പറഞ്ഞ മതി ഒരുത്തനും നിന്റെ നിഴൽ വെട്ടത്ത് പോലും വരില്ല.
ചിഞ്ചു...ഓഹോ, അപ്പോ നിങ്ങള് കോളജിൽ അത്രക്ക് തല്ലിപ്പൊളി ആണോ
പോടീ അവിടുന്ന്, എനിക്കും കണ്ണനും അവിടെ നല്ല പേരാ, അതൊക്കെ അവിടെ വരുമ്പോ നീ വഴിയേ അറിയും.
Ok, ok നമുക്ക് നോക്കാം.
എന്ത് നോക്കാം എന്ന്
അല്ല അറിയുന്നതിക്കെ നല്ലതാണോ എന്ന്.
അവളുടെ പറച്ചിൽ കേട്ട് ഞാൻ കണ്ണനെ നോക്കി നിനക്ക് പണിയായി അളിയാ എന്ന അർത്ഥത്തിൽ തല ആട്ടി ചിരിച്ചു കാണിച്ചു. കാരണം അവൻ ഒരു കോഴി ആണെന്ന് പൊതുവെ ഒരു സംസാരം കോളജിൽ ഉണ്ട്.
💬 Comments
View all comments