Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ദിവസങ്ങൾ വീണ്ടും ശരവേഗത്തിൽ കടന്നുപോയി സാറയ്ക്ക് ഇപ്പോൾ ഒൻപത് മാസം കഴിഞ്ഞിരിക്കുന്നു ഒരാഴ്ച കൂടി കഴിഞ്ഞാൽ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു എന്തോ ചെറിയ കോംപ്ലിക്കേഷൻ ഉണ്ടത്രേ.
ആ ഇടക്കൊക്കെ ഞാൻ വീട്ടിൽ നിന്നും ഒരുപാട് സമയം എങ്ങോട്ടും മാറി നിൽക്കില്ലയിരുന്നു, ഷോപ്പിൽ പോയാലും നേരത്തെ വരും അങ്ങനെ ഇരിക്കെ ഒരു ബുധനാഴ്ച ദിവസം വൈകുന്നേരം 4 മണി ഒക്കെ ആയപ്പോഴേക്കും ഞാൻ ഷോപ്പിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മ വിളിച്ചു
അഭി നീ വേഗം വാ മോൾക്ക് എന്തോ ചെറിയ അസ്വസ്ഥത, ഒരു വല്ലായ്മ തോന്നുന്നു എന്ന് പറഞ്ഞു അവള്, വന്നിട്ട് ആശുപത്രി വരെ പോകാം
അമ്മയുടെ വാക്കുകൾ എന്നെയും അസ്വസ്ഥൻ ആക്കി, ഞാൻ വേഗം വെട്ടിൽ എത്തി, ചെന്നപ്പോൾ അമ്മയും അവളും റെഡി ആയി ഹാളിൽ ഇരിപ്പുണ്ടായിരുന്നു.
എന്താ അമ്മെ എന്താ പറ്റിയത്
ഒന്നുമില്ല അഭി , ഇൗ സമയത്ത് ചെറിയ അസ്വസ്ഥത ഒക്കെ ഉണ്ടാകുന്നത് ആണ് അത്രേ ഉള്ളൂ.
മ്മ്, എന്ന ഇറങ്ങാം.
നിക്കട ഞാൻ നിനക്ക് ചായ എടുക്കാം.
വേണ്ട വന്നിട്ട് കുടിക്കാം
മ്മ്, എന്ന പോകാം എനിക്ക് മോളെ എന്നും പറഞ്ഞു അമ്മ സാറയെ എഴുന്നേൽപ്പിച്ചു, പക്ഷേ എഴുന്നേറ്റ അതെ സ്പീഡിൽ അവള് അവിടെ തന്നെ ഇരുന്നു, മുഖഭാവം മാറി അവൾക്ക് വേദനിക്കുന്ന പോലെ തോന്നുന്നു.
എന്ത് മോളെ... അവളുടെ പെട്ടെന്നുള്ള ഭാവം കണ്ട് അമ്മ അധിയോടെ ചോദിച്ചു.
പെട്ടെന്ന് എന്തോ പോലെ, കാലിന് ബലം കിട്ടുന്നില്ല, അടിവയറ്റിൽ വേദനയെടുക്കുന്നു.
അമ്മയും അവള് പറയുന്നത് കേട്ടു
💬 Comments
View all comments