Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഭയന്നു എന്ന് അമ്മയുടെ മുഖഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി, സമയം കളയാതെ ഞാൻ വേഗം അവളെ എന്റെ രണ്ടു കൈയിലും കോരി എടുത്ത് പുറത്തേക്ക് ഇറങ്ങി വണ്ടിയിൽ കയറ്റി, അമ്മയും പിറകെ കയറി, ഞാൻ വേഗം വണ്ടി എടുത്ത് ഹോസ്പിറ്റലിലെക്ക് പാഞ്ഞു. വണ്ടി ഓടി തുടങ്ങിയപ്പോൾ തന്നെ സാറ വേദനകൊണ്ട് പുളയാനും മുളാനും ഒക്കെ തുടങ്ങിയിരുന്നു, അതികം വൈകാതെ തന്നെ അവള് വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി, അത് കേട്ട് എന്റെ എന്റെ ഉള്ളൂ പിടച്ചു, കണ്ണ് നിറഞ്ഞു.
മോനെ അഭി വേഗം പോടാ, മോൾക്ക് പെയിൻ തുടങ്ങി.
അമ്മയുടെ വാക്കുകൾ എന്നെ കൂടുതൽ പേടിപ്പിച്ചു,
ആ അമ്മേ.... സാറയുടെ നിലവിളി എന്റെ നെഞ്ചില് തറച്ചു കയറുന്ന പോലെ തോന്നി.
ഞാൻ വണ്ടി പറ്റാവുന്ന അത്രയും വേഗത്തിൽ ഹോസ്പിറ്റൽ എത്തിച്ചു.
ഒന്നിന് വേണ്ടിയും കത്ത് നിൽക്കാതെ സീറ്റിൽ നിന്നും ഇറങ്ങി അവളെ എടുക്കാൻ വേണ്ടി പിറകിലെ ഡോർ തുറന്നപ്പോൾ കണ്ട കാഴ്ച എന്നെ കൂടുതൽ പേടിപ്പിച്ചു, വേദനയിൽ പുളയുന്ന സാറ അവളുടെ അരക്ക് താഴോട്ട് മുഴുവൻ രക്തം ഒലിച്ചിറങ്ങി യിരിക്കുന്നു, എന്റെ കയും കാലും വിറച്ചു എങ്കിലും ഞാൻ വേഗം അവളെയും എടുത്തോണ്ട് അകത്തേക്ക് ഓടി, എന്റെ വരവ് കണ്ട ഒരു ഡോക്ടർ അങ്ങനെ തന്നെ എന്നെ ലേബർ റൂമിലേക്ക് എന്നെയും പിടിച്ചു കൊണ്ട് പോയി. ലേബർ റൂമിനു അകത്ത് കയറി അവളെ കിടത്തിയ ശേഷം എന്നെ പുറത്തിറക്കി ആ വാതിൽ അടക്കപ്പെട്ടു, അപ്പോഴെല്ലാം അവളുടെ നിലവിളി മുഴങ്ങിക്കൊണ്ടിരുന്നു. എന്റെ കണ്ണിൽ നിന്നും നിലക്കാത്ത പ്രവാഹം
💬 Comments
View all comments