Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
പോലെ വെള്ളം വരാൻ തുടങ്ങി, ഞാൻ ആ മുറിക്ക് പുറത്ത് ഒരു ശില കണക്കെ നിന്നു, അമ്മയും എന്റെ അടുത്ത് തന്നെ ഉണ്ട് ഭയം ആണ് അമ്മ യുടെ മുഖത്തും. അപ്പോഴേക്കും കണ്ണൻ അവിടേക്ക് എത്തിയിരുന്നു, വരുന്ന വഴി അമ്മ കണ്ണനെ വിളിച്ചിരുന്നു. അവൻ അടുത്ത് വന്ന് എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട് പക്ഷേ സാറയുടെ നിലവിളി അല്ലാതെ മറ്റൊന്നും എന്റെ കാതിൽ മുഴങ്ങിയില്ല,
പെട്ടെന്ന് ആ ഹോസ്പിറ്റൽ മുഴുവൻ കേൾക്കാൻ പാകത്തിന് അവളുടെ അലർച്ച കെട്ടു, എന്റെ ഹൃദയം നിലച്ചുപോയി ശ്വാസം പോലും എടുക്കാൻ പറ്റുന്നില്ല, ഒന്ന് ചലിക്കാൻ പോലും കഴിയാതെ ഞൻ തറഞ്ഞു നിന്നുപോയി, കുറച്ചു നിമിഷങ്ങൾ ക്ക് ശേഷം ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ എന്നെ ആ അവസ്ഥയിൽ നിന്നും മോചിപ്പിച്ചു. ആ കരച്ചിൽ എനിക്ക് താൽക്കാലികമായി ഒരു ആശ്വാസം നൽകി എങ്കിലും എന്റെ ഉള്ളം പിടച്ചു കൊണ്ട് ഇരുന്നു. അൽപ സമയത്തിനകം തന്നെ കതക് തുറന്ന് ഒരു നേഴ്സ് വെളിയിൽ വന്നു കയിൽ വെള്ള തുണിയിൽ പൊതിഞ്ഞ് ഒരു പിഞ്ച് കുഞ്ഞും ,അവർ അടുത്ത് വന്നു.
പെൺകുട്ടിയാണ്.... ഞാൻ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി
അമ്മയെ പോലെ തന്നെ... എന്റെ മനസ്സ് മന്ത്രിച്ചു.
കുഞ്ഞിനെ അമ്മ കൈയിൽ വാങ്ങി.
പിറകെ ഒരു ലേഡി ഡോക്ടർ ഇറങ്ങി വന്നു, ഞാൻ വേഗം അവർക്കരികിലേക്ക് ചെന്നു
ഡോക്ടർ സാറ, അവൾക്ക് എങ്ങനെ ഉണ്ട്..... ഡോക്ടറുടെ മുഖത്തെ പരിഭ്രമം എന്നെ കൂടുതൽ പേടിപ്പിച്ചു, ഹൃദയം പതിന്മടങ്ങ് വേഗത്തിൽ മിടിക്കൻ തുടങ്ങി.
ബോധം വന്നിട്ടില്ല, ഒരുപാട് ബ്ലഡ്
💬 Comments
View all comments