0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

എന്റെ പ്രാണനെ കുറെ വയറുകളും ടുബ് കളും ഒക്കെ ദേഹത്ത് ഖദിപ്പിച്ചിരിക്കുന്ന്, അകത്ത് ഒരു ബീപ് ബീപ് കൃത്യമായ ഇടവളകളിൽ മുഴങ്ങി കേൾക്കുന്നു, ഞാൻ അവളുടെ അരികിലേക്ക് ചെന്നു എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്, അവളുടെ ഇടം കൈ എടുത്ത് എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു വലം കൈ കൊണ്ട് അവളുടെ നെറുകയിൽ തലോടി നെറ്റിയിൽ ഒരു മുത്തം കൊടുത്തു, അപ്പൊൾ എന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ അവളുടെ മുഖത്ത് പതിക്കുകയും അവള് ഒരു ഞെരക്കത്തോടെ കണ്ണുകൾ പകുതി തുറക്കുകയും ചെയ്തു. അവളുടെ മുഖത്ത് നോക്കി നിറകണ്ണുകളോടെ ഞാൻ പറഞ്ഞു,
എന്റെ ജീവനാ മോളെ നീ, എന്നെയും നമ്മുടെ മോളെയും തനിച്ചാക്കി പോകല്ലേ, എനിക്ക് വേണം നിന്നെ ഇൗ ജീവിതകാലം മുഴുവൻ എന്റെ നെഞ്ചോടു ചേർത്ത് നിർത്താൻ.
അത്രയും പറഞ്ഞപ്പോഴേക്കും അവള് എന്റെ കയിലെ പിടുത്തം ഒന്ന് മുറുക്കി എന്റെ ഉള്ളിൽ പ്രതീക്ഷ യുടെ തിരി നാളം തെളിഞ്ഞു എന്നൽ അതിന് നിമിഷങ്ങളുടെ ആയുസ് പോലും ഇല്ലായിരുന്നു. പെട്ടെന്ന് അവളുടെ പിടുത്തം അയഞ്ഞു, പകുതി തുറന്ന കണ്ണുകൾ അടഞ്ഞു, അകത്ത് മുഴങ്ങി കൊണ്ടിരുന്ന ബീപ് ശബ്ദം വേഗത്തിലായി, അവളുടെ കയിൽ ചൂട് മാറി തണുപ്പ് അരിച്ച് കയറുന്നത് പോലെ തോന്നി, എനിക്ക് വീണ്ടും ശ്വാസം വിലങ്ങിയ അവസ്ഥ ആയി,
അവള് എന്നെ വിട്ടു പോകുവാണെന്ന് ഞാൻ മനസ്സിലാക്കി, ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ അവിടെ തറഞ്ഞു നിന്നു.
ഒരു സിസ്റ്റർ വേഗം വന്നു എന്നെ പിടിച്ചു മാറ്റി ഡോക്ടർ നേ വിളിച്ചു, എന്നെ പുറത്തിറക്കി,

💬 Comments

View all comments