0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

പുറത്തിറങ്ങിയ ഞാൻ പകുതി ചത്തിരുന്നു, വെളിയിൽ ചുറ്റും നിന്നവരോക്കെ എന്തൊക്കെയോ ചോദിച്ചു ഞാൻ ഒന്നും കേട്ടില്ല, അവളുടെ മുഖം മാത്രം ആയിരുന്നു മുന്നിൽ തെളിഞ്ഞു നിന്നത്, ഞാൻ അവിടുന്ന് നേരെ എങ്ങോട്ടെന്നില്ലാതെ നടന്നകന്നു, എന്ത് ചെയ്യണം എന്നൊ അവിടെ പോകണം എന്നോ ഒരു നിശ്ചയവും ഇല്ല, അങ്ങനെ പകുതി ചത്ത മനസ്സുമായി മുന്നോട്ടു നടന്ന എന്റെ കണ്ണുകൾ ഒരു കാഴ്ച കണ്ടു ആശുപത്രിയുടെ ഒഴിഞ്ഞ ഒരു കോണിൽ ഒരു ഓം രൂപവും ഒരു കുരിശും ഒരു ചന്ദ്രക്കലയും നക്ഷത്രവും ഇരിക്കുന്നു അതിന് മുന്ന്‌ കുറെ മെഴുക് തിരികളും ചന്ദന തിരകളും ഒക്കെ കത്തിച്ചു വച്ചിരിക്കുന്നു, ഞാൻ അവിടേക്ക് നീങ്ങി, എല്ലാം തകര്ന്നവനെ പോലെ ഞാൻ അതിന് മുന്നിൽ നിലത്ത് മുട്ടിലിരുന്നു, എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു.
എന്തിനാ എന്തിനാ എന്റെ പ്രാണനെ എന്റെ കൈയിൽ നിന്നും തട്ടി എടുത്തത്, അവള് ആരോടും ഒരു ദ്രോഹവും ചെയ്തട്ടില്ല ല്ലോ, പിന്നെ എന്തിനാ................. അവളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ ഞാൻ അല്ലേ എന്റെ ജീവൻ എടുത്തോ, ആ പാവത്തിനെ അവളെ ഈ ലോകത്ത് സന്തോസത്തോടെ ജീവിക്കാൻ അനുവദിച്ചു കൂടെ.
അത്രയും ആ ധൈവ സ്വോരൂപങ്ങളെ നോക്കി പറഞ്ഞ് തല താഴ്ത്തി ഇരുന്നു വിങ്ങി പൊട്ടി കരഞ്ഞു പോയി,

തലയിൽ ഒരു കരസ്പർഷം അറിഞ്ഞപ്പൊഴാണ് ഞാൻ മുഖം ഉയർത്തി നോക്കിയത്, മുന്നിൽ ഒരു വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ രൂപം,
എന്തിന് വേണ്ടിയാണ് നീ കരയുന്നത്?
അവർ എന്നോട് ചോദിച്ചു
എന്റെ സാറ അവള് എന്നെ വിട്ടു പോയി ,

💬 Comments

View all comments