Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
തുടങ്ങി.
കണ്ണാ ഞാൻ ഇറങ്ങുവാട.
എന്താ അളിയാ നേരത്തെ
മനിക്കുട്ടിയേം കൊണ്ട് സാറയുടെ വീട്ടിൽ പോണം.
എന്തേലും പ്രശ്നം ഉണ്ടോട.
അതൊന്നും അല്ലടാ, അവർക്ക് മോളെയും എന്നെയും ഒന്ന് കാണണം എന്ന്.
മ്മ്
അപ്പോ ശെരി അളിയാ ഞാൻ പോയെക്കുവ
Ok da, by
ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ചെന്നു. കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറി.
അമ്മെ, മണിക്കുട്ടി.....
ആരെയും അകത്ത് കണ്ടില്ല.
അവര് ഇപ്പൊ വരും അഭി, മോളെ വിളിക്കാൻ അവള് പോയിട്ടുണ്ട്, പിന്നിൽ നിന്നും അച്ഛൻ പറഞ്ഞു തീരുന്നതിനു മുൻപേ എവിടുന്നോ പൊട്ടി വീണ പോലെ dance schoolil നിന്നും മണിക്കുട്ടിയെയും കൊണ്ട് അമ്മ എത്തി. എന്നെ നേരത്തെ കണ്ടതിന്റെ ആവേശത്തിൽ പെണ്ണ് അമ്മയുടെ കയിന്ന് കുതറി ഇറങ്ങി അച്ഛാ ന്നും വിളിച്ചോണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
ഞാൻ അവളെ വാരി എടുത്ത് ആ നുണക്കുഴി കവിളിൽ ഒരു മുത്തം കൊടുത്തു.
അച്ഛന്റെ മോള് മുഴുവൻ വിയർത്തല്ലോ
ഇന്ന് സ്കൂളിൽ വെച്ച് ഡാൻസ് ടീച്ചർ ന്റെ കൂടെ ഒത്തിരി നേരം dance കളിച്ചു, അതാ മണികുട്ടി വിയർത്തത്.
ആണോ, അച്ഛന്റെ ചക്കര. ഞാൻ ആ കവിളിൽ ഒരു മുത്തം കൂടെ കൊടുത്തു.
ഇന്ന് അച്ഛൻ നേരത്തെ വന്നല്ലോ, അപ്പോ ഇനി കുറെ നേരം മണികുട്ടിയുടെ കൂടെ കളിക്കണം.
അച്ചോടാ, അതിനു മുൻപ് നമുക്ക് ഒരു സ്ഥലത്ത് വരെ പോണം.
അവളുടെ ആ നിഷ്കളങ്കമായ മുഖത്ത് സംശയം നിഴലിച്ചു.അത് കണ്ട് ഞാൻ വീണ്ടുപറഞ്ഞു.
നമ്മക്കെ അപ്പാപ്പന്റെയും അമ്മാമ്മയുടെയും അടുത്ത് പോകാം.
💬 Comments
View all comments