Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അവർക്ക് ഈ ചുന്ദരി മോളേ കാണാൻ കൊതി ആയെന്ന്.
മണിക്കുട്ടിക്കും അവരെ കാണണം അച്ഛാ'.
എന്നാ നമ്മക്ക് പോകാം
മ്മ് പോകാം
മതിയ ടീ ചുന്ദരി അച്ഛന്റെ മേളിൽ കയറി ഇരുന്ന് കൊഞ്ചിയത്, വാ കുളിക്കാം
വേണ്ട ഇന്ന് എന്നേ ചാച്ചൻ കുളിപ്പിച്ചാ മതി
അയ്യടി, അവളും അവളുടെ ഒരു ചാച്ചനും.
അമ്മയുടെ പറച്ചിൽ കേട്ട് മണിക്കുട്ടി രണ്ടു കൈയും എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് എന്നിലേക്ക് പതുങ്ങി ചിരിച്ചു.
ഞാൻ അവളെയും കൊണ്ട് റൂമിൽ പോയി ഷർട്ട് അഴിച്ചിട്ട് ബാത്‌റൂമിൽ കയറി മണിക്കുട്ടിയെ കുളിപ്പിച്ചു പുതിയ ഒരു ഉടുപ്പും പാവാടയും ഇട്ടു കൊടുത്തു. മണിക്കുട്ടിക്ക് ഇപ്പോ 5 വയസ് ആയി, എന്നാലും അവൾ ഒരു കാര്യവും സ്വയം ചെയ്യില്ല, എന്തിനും ഞാൻ വേണം അല്ലങ്കിൽ 'അമ്മ വേറെ ആരെയും അവൾ അതികം അടുപ്പിക്കാര് പോലും ഇല്ല.
ഞാനും ഒരു മുണ്ട് എടുത്ത് ഉടുത്തു പാന്റ്സ് അഴിച്ചിട്ട് ഷർട്ട് ഉം ഇട്ട് മണിക്കുട്ടിയെയും കൊണ്ട് ഹാളിലേക്ക് വന്നു.
'അമ്മ ഒരു ഗ്ലാസിൽ നിറച്ചു ജ്യൂസ് കൊണ്ടുവന്ന് മണിക്കുട്ടിക്ക് കൊടുത്തു. ഒരു മടിയും കൂടാതെ പെണ്ണ് മുഴുവനും കുടിച്ചു.
അഭി മോളെയും കൊണ്ട് ഇന്ന് നീ അവിടെ നിൽക്കാൻ അച്ഛൻ പറയാൻ പറഞ്ഞു.
മ്മ്, അച്ഛൻ ഇവിടെ.
ആ സ്കൂട്ടറും എടുത്ത് എങ്ങോട്ടോ പോണ കണ്ടു. കവലയിലേക്ക് ആവും.
മ്മ്, എന്നാ ഞങൾ പോയേക്കുവാ,
ശെരി, ടീ മണിക്കുട്ടി അച്ചമക്ക് ഒരു ഉമ്മതാടി പൊന്നെ.
കേൾക്കേണ്ട താമസം പെണ്ണ് എന്റെ കയിൽ ഇരുന്നൊണ്ട് അമ്മയെ രണ്ടു കൈകൊണ്ട് പിടിച്ച് അടുപ്പിച്ചു
💬 Comments
View all comments