Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
രണ്ടു കവിളിലും ഉമ്മ കൊടുത്തു. അമ്മയും അതുപോലെ തന്നെ തിരിച്ചും കൊടുത്തു.
മാണിക്കുട്ടി പോവ അച്ചമ്മെ.
അമ്മ മണിക്കുട്ടിയുടെ താടിയിൽ പിടിച്ചു കൊഞ്ഞിച്ച് കൊണ്ട് “പോയിട്ട് വരാന് പറയടി ചുന്ദരി.” എന്ന് പറയാൻ പറഞ്ഞു.
പോയിട്ട് വരാം അച്ഛമ്മെ.
മ്മ്.
ഞങൾ വെളിയിലേക്ക് ഇറങ്ങി.
കാറിനടുത്തേക്ക് നീങ്ങിയ എന്നെ മണിക്കുട്ടി തടഞ്ഞു.
അച്ഛാ കാറിൽ പൊണ്ട.
പിന്നെ.
നമ്മക്ക് അച്ഛന്റെ ബുള്ളളറ്റിൽ പോയമതി.
ഞാൻ അവളെ നോക്കി ഒന്ന് ചിരിചിട്ട് താഴെ നിർത്തി, എന്നിട്ട് പോർച്ചിൽ മൂടി ഇട്ടിരുന്നു എന്റെ Bullet 500 എടുത്ത് സ്റ്റാർട്ട് ആക്കി പുറത്തിറക്കി. വണ്ടിയുടെ കുടു കുടു സൗണ്ട് കേട്ടപ്പോഴേ പെണ്ണ് കൈ കൊട്ടി തുള്ളി ചാടി ചിരിക്കാൻ തുടങ്ങി. ഞാൻ അവളെ എടുത്ത് വണ്ടിയുടെ മുൻപിൽ ടാങ്ക് ന് മുകളിൽ ഇരുത്തി കൈ രണ്ടും എടുത്ത് ഹൻഡിലിൽ പിടിപ്പിച്ചു. എന്റെ കൂടെ ഇങ്ങനെ ബിക്കിൽ ഇരുന്നു പോകുന്നത് പുള്ളിക്കാരി ക്ക് ഭയങ്കര ഇഷ്ടം ഉള്ള കാര്യം ആണ്. അമ്മ ഇല്ലാതെ വളരുന്ന കുട്ടി ആയതു കൊണ്ട് അതിന്റെ കുറവ് അറിയിക്കാതെ ആണ് ഇത്രയും കാലം ഞാൻ എന്റെ മോളെ വളർത്തിയത്. അവളുടെ ഇന്ന് വരെ ഉള്ള എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു കൊടുത്തിട്ടുണ്ട്, ഒന്നോഴിച്ച്. അമ്മയെ കാണണം എന്നുള്ളത് ഒഴിച്ച്.
അച്ഛ പോകാം , മണിക്കുട്ടി എന്റെ കൈയിൽ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.
മ്മ് പോകാം.
എന്റെ വീട്ടിൽ നിന്നും 7 കിലോമീറ്റർ മാത്രമേ ഉള്ളൂ സാറയുടെ വീട്ടിലേക്ക്.
അച്ഛാ സ്പീഡിൽ പോ,
പതുക്കെ വണ്ടി ഓടിച്ച്
💬 Comments
View all comments