Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
കൊണ്ടിരുന്ന എന്നോട് മണിക്കുട്ടി പറഞ്ഞു. അവളുടെ ആവശ്യ പ്രകാരം ഞാൻ ബുള്ളറ്റ് 60 നും 70 നു ഇടക്ക് സ്പീഡിൽ ഓടിച്ച്. പെണ്ണ് നല്ല കാറ്റടി ഒക്കെ കൊണ്ട് ride ശെരിക്കും enjoy ചെയ്യുന്നുണ്ട്. ഞാനും ഇതൊക്കെ ആസ്വതിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു, എന്നൽ 6 വർഷങ്ങൾക്ക് മുൻപ് എന്റെ മുൻപിൽ ഉണ്ടായിരുന്ന ആ വലിയ ലോകവും സന്തോഷങ്ങളും ഒക്കെ നഷ്ട്ടമായി. ജീവിതം തന്നെ വെറുത്തിരുന്നു, പിന്നെ പിന്നെ എന്റെ ലോകം മണിക്കുട്ടി മാത്രമായി മാറി, അവളുടെ സന്തോഷങ്ങൾ ആയി എന്റെയും സന്തോഷങ്ങൾ, കുറ്റബോധത്തിന്റെ ചൂടിൽ ഉരുകി ഒലിച്ചിരുന്ന ഞാൻ ജീവിതം തന്നെ വറുത്ത് ആത്മഹത്യ യെ കുറിച്ച് പോലും ആലോചിച്ചിട്ടുണ്ട്, എന്നൽ മണിക്കുട്ടിയുടെ മുഖത്തെ ചിരി ഓർത്ത് അവൾക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് ഓർത്തു ജീവിക്കാൻ തുടങ്ങി. ഇപ്പൊ എന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് തന്നെ.
അങ്ങനെ ഓരോന്നോക്കെ ആലോചിച്ച് സാറയുടെ വീട്ടിൽ എത്തി. ഞങ്ങളെ പ്രതീക്ഷിച്ച് എന്ന പോലെ അവളുടെ പപ്പയും മമ്മിയും അവിടെ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.
ഞാൻ വണ്ടി മുറ്റത്തേക്ക് ഓടിച്ചു കയറ്റി നിർത്തി മണിക്കുട്ടിയെ എടുത്ത് താഴെ ഇറക്കി. അപ്പാപ്പനേം അമ്മമ്മയേം കണ്ട സന്തോഷത്തിൽ പെണ്ണ് ഓടി അവരുടെ അടുത്തേക്ക് ചെന്നു.പിറകെ ഞാനും ബൈക്കിൽ നിന്നും ഇറങ്ങി ചെന്നു.
അപ്പോഴേക്കും അവർ രണ്ടും കുടു കൊച്ചുമകളുടെ എടുത്ത് കൊഞ്ചിക്കനും കളിപ്പിക്കനും ഒക്കെ തുടങ്ങിയിരുന്നു.
എന്നാലും മണിക്കുട്ടി ഞങ്ങളെ ഒക്കെ മറന്നല്ലോ, എത്ര നാൾ ആയടി ചുന്ദരി നീ ഇങ്ങോട്ടോക്കെ വന്നിട്ട്.
മേരിഅമ്മ എന്റെ അമ്മായിയമ്മ പരിഭവം പറഞ്ഞു.
💬 Comments
View all comments