Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
തെളിച്ചം ഉണ്ട്,
ഡാ ചിഞ്ചുവിനെ ബോധം വന്നു, ഇപ്പൊ കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർമാർ പറഞ്ഞു 24 മണിക്കൂർ ഒബ്സർവേഷൻ കഴിഞ്ഞിട്ട് റൂമിലോട്ടു മാറ്റും എന്നും പറഞ്ഞു.
ചുട്ടുപഴുത്ത ആലയിലേക്ക് വെള്ളം കോരിയൊഴിച്ചതുപോലെ ആയിരുന്നു അവൻറെ വാക്കുകൾ ഹൃദയത്തിൽ പതിച്ചത്, ഞാൻ ചാടി പിടഞ്ഞെണീറ്റ് അവനെ കെട്ടിപ്പിടിച്ചു സന്തോഷം കൊണ്ട് കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകുന്നു, അപ്പോഴും എൻറെ വലത്തേ കയ്യിൽ ഒരു ജപമാല മുറുകി പിടിച്ചിട്ടുണ്ടായിരുന്നു, ഞാൻ കണ്ണുകളടച്ച് ദൈവത്തിനു നന്ദി പറഞ്ഞു,
നീ വന്നേ എല്ലാവരും നിന്നെ തിരക്കുന്നുണ്ട് ഉണ്ട് നിൻറെ മോള് അവിടെ കിടന്ന് മോങ്ങാൻ തുടങ്ങിയിട്ടുണ്ട് നീ ഇതുവരെ കുഞ്ഞിനെ ഒന്ന് എടുക്ക് പോലും ചെയ്തില്ലല്ലോ എന്തൊരു തന്തയാടാ നീ
അവൻറെ വാക്കുകൾ കേട്ട് ആ സാഹചര്യത്തിലും എനിക്ക് ചിരിക്കാൻ സാധിച്ചു, പിന്നെ ഞാനും കണ്ണനും കൂടി ഒരുമിച്ച് അവിടെനിന്നും ഐസിയുവിൽ അരികിലേക്ക് ചെന്നു, എല്ലാരും അവിടെ എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു, കുഞ്ഞു മേരി അമ്മയുടെ കൈകളിൽ ഇരുന്ന് കരയുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്കും ചെറിയ സങ്കടം തോന്നി എങ്കിലും കുഞ്ഞിനെ എടുക്കുന്നതിന് മുമ്പ് ഒരു തവണ കൂടി ഡോക്ടറുടെ അനുവാദം വാങ്ങി ഞാൻ സാറിനെ കാണാൻ ICU ഇൽ കയറി, കണ്ണ് തുറന്നു കിടക്കുന്ന അവളെ കണ്ടപ്പോൾ തന്നെ എന്നെ മനസ്സിൽ ഉണ്ടായിരുന്നു സങ്കടവും ടെൻഷനും എല്ലാം പോയി, ഞാൻ ചെല്ലുന്നത് കണ്ട് അവളും എന്നെ ഒന്നു നോക്കി മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല , എങ്കിലും ഞാൻ ഒന്നും മിണ്ടാതെ അവൾക്കരികിൽ ചെന്ന് കയ്യിലിരുന്ന മാല മാല കഴുത്തിൽ അണിയിച്ചു
💬 Comments
View all comments