Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ചരിച് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന സാറയിലേക്ക് നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു YES.
ഞാൻ ആദ്യമായി സാറയെ ഇഷ്ട്ടം ആണെന്ന് മറ്റൊരാളോട് സമ്മതിച്ചിരിക്കുന്നു.
എനിക്ക് പ്രണയമാണ് അവളെ പക്ഷെ ആ പ്രണയം അവളുടെ ലക്ഷ്യം നേടുന്നതിനുള്ള പാതയിലെ ഒരു തടസം ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അവൾ എന്നെ തിരിച്ചു പ്രണയിക്കണം എന്നോ ഇഷ്ടപ്പെടണം എന്നോ എനിക്ക് നിർബന്ധം ഇല്ല , കാരണം ഞാൻ മാനസറിഞ് നിസ്വാര്ദ്ധം ആയിത്തന്നെ ഇതിപ്പോൾ അവളെ സ്നേഹിക്കുന്നു, അവൾക്ക് വേണ്ടി ജീവൻ തന്നെ നല്കാൻ ഞാൻ ഒരുക്കമാണ്, I LOVE HER, FROM THE BOTTOM OF MY HEART .
എന്റെ വാക്കുകൾ കേട്ട അവരുടെ മുഖത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഞാനും അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു. അവർ മുന്നോട്ടു വന്നു എന്റെ തോളിൽ കൈവെച്ചു,
നിന്റെ ഈ മനസാണ് അഭിരാം നിന്റെ ഏറ്റവും വലിയ ക്വാളിറ്റി , നിനക്ക് അവളോടുള്ള സ്നേഹം കാണുമ്പോൾ ശെരിക്കും ഞാൻ സതോഷവതി ആണ്, നിന്നെ പോലെ ഒരു വ്യക്തിയെ ഞാൻ മുൻപ് കണ്ടിട്ടില്ല. പെണ്ണിന്റെ പുറം ചേല് കണ്ട് അവളെ വിലയിരുത്താനും, എന്നും അവളെ അടിച്ചമർത്താനും ആഗ്രഹിക്കുന്നവർക്കിടയിൽ നിന്റെ മനസ് വേറിട്ട് നിൽക്കുന്നു.
അതിനു ഞാൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. എങ്കിലും എന്തൊക്കെയോ സങ്കടങ്ങൾ മനസ്സിൽ ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു. ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് തോന്നി.
ഞാൻ അവരെ നോക്കി കൈകൾ കുപ്പി,
ഞാൻ ഇറങ്ങുകയാണ് എന്ന് പറഞ്ഞിട്ട് സാറയെ നോക്കി,
എനെറെ നോട്ടം കണ്ട് ജാനകിയമ്മ പറഞ്ഞു.
അഭിരാം
💬 Comments
View all comments