Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ആ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു.
ഇനി ഈ ചിലങ്ക കാണുമ്പോൾ നിനക്ക് സന്തോശം മാത്രമേ വരൻ പാടുള്ളു, നഷ്ട്ടപെട്ടു എന്ന് നീ കരുതുന്നതെല്ലാം ഇപ്പോഴും നിന്റെ കൈയെത്തും ദൂരത്തുണ്ട് ഒന്ന് ശ്രെമിച്ചാൽ നിനക്ക് അവയൊക്കെ സ്വന്തം ആക്കം , ആരും അതിനൊരു തടസം ആകില്ല.
എന്റെ വാക്കുകൾ അവളുടെ മുഖത്തു പല ഭാവങ്ങളും മിന്നി മറയിച്ചു അത് നോക്കി ഞാൻ വീണ്ടും തുടർന്നു. നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നിനെ സഭലമാക്കാനുള്ള വഴി ഇപ്പോൾ നിന്റെ മുന്നിലുണ്ട്. ഇനി ഒരിക്കലും നിന്റെ സ്വപ്നങ്ങളെ ഓർത്തു നീ ദുഃഖിക്കരുത് , മറ്റൊന്നിനെ കുറിച്ചും ചിന്തിക്കേണ്ട, നിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി പരിശ്രമിക്കുക.
നമ്മുടെ മോൾക്ക് തണലായി ഞാൻ എന്നും ഉണ്ടാകും, അവളെ പൊന്നുപോലെ നോക്കിക്കോളാം.
ഞാൻ അത്രയും പറഞ്ഞു നിർത്തി അവൾ മറുപടിയായി യാതൊന്നും തന്നെ പറയാതെ എന്നെ തന്നെ നോക്കി നിന്നത് മാത്രമേ ഉള്ളു .
ഞാൻ പോകുന്നു സാറ, ഒരിക്കൽ ഞാൻ ചെയ്തതിനു ഒരു പ്രായശ്ചിത്തം ആണ് ഇപ്പോൾ ചെയ്യുന്നത്, അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു , രണ്ടു ചുവടു നടന്ന ശേഷം ഒന്ന് തിരിഞ്ഞു നോക്കി, അവൾ ഇപ്പോഴും അതെ നിൽപ്പ് തന്നെ നിൽക്കുന്നു, പോകുന്നതിനു മുൻപ് ഒരിക്കൽക്കൂടി ആ മുഖം കാണാൻ തോന്നിയത് കൊണ്ട് ഞാൻ വീണ്ടും അവളെ വിളിച്ചു, ചിഞ്ചു.......
പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കി,
എത്ര കാലം കഴിഞ്ഞാലും നിന്റെ വരവും പ്രതീക്ഷിച് ഞാനും നമ്മുടെ മോളും ആ വീട്ടിൽ ഉണ്ടാകും.
അവളുടെ നോട്ടം കണ്ട്
💬 Comments
View all comments