Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അവൻ കെട്ടാൻ പോകുന്ന പെണ്ണും ഉണ്ടായിരുന്നു കൂടെ . കാർത്തിക എന്നാണ് കക്ഷിയുടെ പേര്, എല്ലാരും കാർത്തു എന്ന് വിളിക്കും.
പടുത്തം ഒക്കെ കഴിഞ്ഞു ഒരു സ്വകാര്യ ബാങ്കിൽ ഇപ്പോൾ അക്കൗണ്ടെന്റ് ആയി ജോലി ചെയ്യുകയാണ് പുള്ളിക്കാരി കൂടാതെ ഒരു ഗായിക കൂടെയാണ് കാർത്തിക , ശെരിക്കും ഒരു കുയിൽ നാദത്തിനുടമ. എന്തുകൊണ്ടും അവനു ചേരുന്ന ഒരു പെണ്ണ് തന്നെ ആണ് കാർത്തിക. സാറയെ പോലെ കാർത്തികക്കും ഒരു സൈലന്റ് നേച്ചർ ആണ്, അതാണ് കണ്ണന് അവളിൽ ഏറ്റവും ഇഷ്ട്ടപെട്ടതും. കണ്ണന്റെ 'അമ്മ തന്നെയാണ് അവനു വേണ്ടി പെണ്ണിനെ കണ്ടുപിടിച്ചതും.
സമയം ഒരു 12 മണി ആയതോടെ ഞങ്ങൾ കേക്ക് കട്ട് ചെയ്യാൻ തീരുമാനിച്ചു. അത്യാവശ്യം വലുപ്പമുള്ള കാണാൻ അതി മനോഹരമായ ഒരു കേക്ക് ആയിരുന്നു കണ്ണൻ കൊണ്ട് വന്നത്, അതിൽ HAPPY BIRTHDAY MANIKKUTTI എന്ന് എഴുതി ഇരിക്കുന്നു. അതിന്റെ മുകളിൽ 5 ന്റെ ഷേപ്പ് ഉള്ള ഒരു മെഴുകുതിരിയും കത്തിച്ചു വെച്ചിരിക്കുന്നു.
പിറന്നാളിന് 'അമ്മ കൊടുത്ത വെളുപ്പിൽ ഗോൾഡൻ കളർ ലൈൻ ഉള്ള പാവാടയും ഉടുപ്പും ഇട്ടാണ് മണിക്കുട്ടി നിൽക്കുന്നത് , പെണ്ണ് വളർന്നു വരുംതോറും സാറയുടെ അതെ കാർബൺ കോപ്പി ആകുന്നുണ്ട്. കവിളിലെ നുണക്കുഴി ആണ് രണ്ടുപേർക്കും മെയിൻ ഹൈലൈറ്.
ഞാൻ മണിക്കുട്ടിയേം എടുത്ത് ടേബിളിൽ സെറ്റ് ചെയ്തു വച്ചിരുന്ന കേക്കിനരികിൽ എത്തി. എല്ലാവരും എന്റെയും മണിക്കുട്ടിയുടെയും ഇരു വശങ്ങളിലായി സ്ഥാനം ഉറപ്പിച്ചു. പിന്നെ മണിക്കുട്ടിക്കുവേണ്ടി എല്ലാരും പിറന്നാൾ ഗാനം ആലപിച്ചു. ഞാൻ കത്തി എടുത്ത് മണിക്കുട്ടിയുടെ കൈയിൽ പിടിപ്പിച്ചു കേക്ക് മുറിച്ചു.
💬 Comments
View all comments