Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അപ്പോഴും ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. കഴിപ്പൊക്കെ കഴിഞ്ഞ ശേഷം ഞാനും മണിക്കുട്ടിയും വീട്ടിലേക്ക് തിരിച്ചു. ഇറങ്ങുന്നതിനു മുൻപ് മേരിയമ്മ കുറച്ചു അപ്പവും കറിയും ഒരു ടിഫിൻ ബോക്സിൽ ആക്കി എന്റെ കൈയിൽ തന്നിരുന്നു, മറ്റാർക്കും അല്ല കണ്ണന് വേണ്ടി ആണ്, അവർക്ക് ഞാനും കണ്ണനും സ്വന്തം മക്കളെ പോലെ ആണ്, അന്നും ഇന്നും അതിനു ഒരു മാറ്റവും ഇല്ല.
വീട്ടിൽ എത്തി മണിക്കുട്ടിയെ അമ്മയെ ഏൽപ്പിച്ചു റെഡി ആയി ഞാൻ നേരെ ഓഫീസിലേക്ക് ചെന്ന് . മേരിയമ്മ തന്നത് കണ്ണന് കൊടുത്തപ്പോൾ അവനു പെരുത്ത സന്തോശം, പിന്നെ അവിടെ ഒരു യുദ്ധം ആയിരുന്നു. ആ അപ്പത്തിനൊക്കെ വായുണ്ടായിരുന്നെങ്കിൽ അതൊക്കെ അലറിവിളിച്ചു കരഞ്ഞേനെ, ഒരു മാതിരി ദിവസങ്ങളായി പട്ടിണി കിടക്കുന്ന പിള്ളേര് ഭക്ഷണം കാണുമ്പോൾ ഉള്ള ആർത്തി ആയിരിന്നു അവനു.
ദിവസങ്ങൾ പിന്നെയും കടന്നു പോയി . നാളെ ആണ് ഏപ്രിൽ 25, മണിക്കുട്ടിയുടെ അഞ്ചാം പിറന്നാൾ. മണിക്കുട്ടിയുടെ എല്ലാ പിറന്നാളും ഞങ്ങൾ ആഘോഷം ആക്കിയിട്ടുണ്ട് .ഇതും അങ്ങനെ തന്നെ ആകാൻ ആണ് ഉദ്ദേശം. വീട്ടിലെ അലങ്കാര പണികൾ എല്ലാം തന്നെ സംഖ്യയും അമ്മയും ഒക്കെ കുടി ഗംഭീരം ആയിത്തന്നെ ചെയ്തു വെച്ചിട്ടുണ്ട്. പിന്നെ ബര്ത്ഡേ കേക്ക് കണ്ണന്റെ വകയാണ്. മേരിയമ്മയുടെ വക പിറന്നാൾ സദ്യയും അമ്മയുടെ വക പാൽപ്പായസവും.
രാവിലെ തന്നെ പിറന്നാളുകാരിയെ എഴുനേൽപ്പിച്ച കുളിപ്പിച്ച റെഡി ആക്കി പള്ളിയിലും അമ്പലത്തിലും ഒക്കെ കൊണ്ട് പോയി തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും 10 മണി ആയിരുന്നു. അപ്പോഴേക്കും കണ്ണനും അവന്റെ അച്ഛനും അമ്മയും ഒക്കെ എത്തിയിരുന്നു കൂടാതെ
💬 Comments
View all comments