Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അതായത് ഏപ്രിൽ 25 മണിക്കുട്ടിയുടെ പിറന്നാൾ ആണ് . അതിന്റെ അടുത്ത ദിവസം 4വര്ഷം തികയും. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും അവളെ ഒന്ന് നേരിൽ കണ്ടു സംസാരിക്കാൻ ഒന്നും ഞാൻ തയാറായില്ല.പലപ്പോഴും അവളുടെ പ്രോഗ്രാമുകൾ പോയി കാണാറുണ്ടായിരുന്നു. അമ്മയും അച്ഛനും സാറയുടെ അമ്മയും അച്ഛനും സംഖ്യയും ഒക്കെ ഇടക്ക് അവളെ പോയി നേരിൽ കാണാറൊക്കെ ഉണ്ടായിരുന്നു . അപ്പോഴൊക്കെ ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു ഞാൻ ഒഴിയും. ഞാൻ പോകാത്ത കൊണ്ട് മണിക്കുട്ടിയും അവർക്കൊപ്പം പോകാൻ കൂട്ടാക്കിയിട്ടില്ല , ഒരുതവണ നിർബന്ധിച്ചു കൊണ്ട് പോയപ്പോൾ അവരുടെ യാത്ര വരെ മുടക്കിച്ചു, ഞാൻ ഇല്ലാത്തോണ്ട് പെണ്ണ് കറിക്കൂവി ആകെ നാശം ആക്കി ബോധം കേട്ട് വീണു. എല്ലാരും കൂടെ പേടിച്ചു ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഒരുപാടു പേടിച്ചത് കൊണ്ട് സംഭവിച്ചത് ആണ് എന്ന് ഡോക്ടർ പറഞ്ഞു.അതോടെ അവരും ആ ശ്രെമം ഉപേക്ഷിച്ചു.
അങ്ങനെ പഴയ കാര്യങ്ങൾ ഒക്കെ ആലോജിച് കിടന്ന എന്നെ നിദ്രാദേവി നിദ്രയുടെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിട്ടു. രാവിലെ സഖ്യ ബെഡ് കോഫിയും കൊണ്ട് വന്നു കുലുക്കി വിളിച്ചപ്പോഴാണ് എഴുനെല്കുന്നത്. എനിക്ക് കോഫീ തന്നു മണിക്കുട്ടിയേം എടുത്തുകൊണ്ട് അവൾ പോയപ്പോൾ ഞാൻ കോഫീ കുടിച്ച ശേഷം ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി വന്നു. പിന്നെ പാചക റാണിയായ മേരിയമ്മയുടെ സ്പെഷ്യൽ കള്ള് അപ്പവും ചിക്കൻ സ്റ്റു വും കഴിച്ചു, അസാധ്യ ടേസ്റ്റ് ആയോണ്ട് ഒന്നും നോക്കിയില്ല വയറു വീർക്കുന്നത് വരെ കഴിച്ചു. മണിക്കുട്ടിക്ക് സഖ്യ കൊടുക്കുന്നുണ്ടായിരുന്നു. എന്റെ കൂടെ തോമസ് അച്ഛനും ഉണ്ടായിരുന്നു കഴിക്കാൻ.
💬 Comments
View all comments