Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
വിളിച്ചുകൊണ്ടിരുന്നത്, അവളെ പറ്റിയുള്ള സംസാരത്തിനിടയിൽ നിന്നും എനിക്ക് അത് മനസ്സിലായിരുന്നു.
ഒന്നര വർഷത്തിനു ശേഷം ആദ്യമായി സാറ നിറഞ്ഞ സദസ്സിനു മുന്നിൽ നൃത്തം അവതരിപ്പിച്ചു. അവളുടെ പ്രേകടനം അവസാനിച്ചപ്പോൾ എഴുനേറ്റ് നിന്ന് കൈയടിച്ചവരുടെ കുട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. പിന്നെ ദൂരെ മാറിനിന്ന് ഒരു നോട്ടം കണ്ട് സംതൃപ്തൻ ആയി. പിന്നീട് അങ്ങോട്ട് അവൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, ഇന്ത്യ മുഴുവനും വിദേശ രജ്ജ്യങ്ങളിലുമായി ഒരുപാട് പ്രോഗ്രാമുകൾ, യാത്രകൾ, പുരസ്‌ക്കാരങ്ങൾ, അനുമോദനങ്ങൾ, പേര്, പ്രശസ്തി, എല്ലാം അവളെ തേടി വന്നു. ഏറ്റവും ഒടുവിൽ മുന്ന് മാസങ്ങൾക്ക് മുൻപ് സംഗീത നാടക അക്കാദമി അവാർഡും അവളെ തേടി എത്തി. അതോടെ സാറ അഭിരാം എന്ന നർത്തകി ഇപ്പോൾ ഭാരതം മുഴുവൻ അറിയപ്പെടുന്ന ഒരു കലാകാരിയാണ്.
ഒരിക്കൽ സാറയുടെ പ്രോഗ്രാം TV യിൽ കണ്ടുകൊണ്ടിരുന്ന മണിക്കുട്ടി അതേപോലെ അനുകരിച്ചു ചുവടുകൾ വെക്കുന്നത് കണ്ടപ്പോൾ ആണ് അമ്മയുടെ അതെ ഭ്രാന്ത് മകൾക്കും ഉണ്ട് എന്ന് മനസിലായത്, അതിനു വളം വെച്ചുകൊടുക്കാൻ തന്നെ തീരുമാനിച്ചു, അടുത്ത ദിവസം തന്നെ അവളെ ഒരു ഡാൻസ് സ്കൂളിൽ ചേർത്തു പഠിപ്പിക്കാൻ തുടങ്ങി. അവൾക്കും അതിനോട് വല്ലാത്ത ഇഷ്ട്ടം ഉണ്ടെന്നു എനിക്ക് മനസ്സിലായിരുന്നു. അതോടെ മണിക്കുട്ടി അവളുടെ അമ്മയേക്കാൾ വലിയ കലാകാരി ആകും എന്ന് ഞാൻ ഉറപ്പിച്ചു. മണിക്കുട്ടി ഇതുവരെ TVയിലും ഫോട്ടോകളിലും അല്ലാതെ അവളുടെ അമ്മയെ നേരിൽ കണ്ടിട്ടില്ല. പലപ്പോഴും വിളിക്കുമ്പോൾ 'അമ്മ മണിക്കുട്ടിക്ക് ഫോൺ കൊടുക്കാറുണ്ടെങ്കിലും അവൾ മിണ്ടാറുകുടിയില്ല.
സാറ ഞങ്ങളിൽ നിന്നും ഒക്കെ അകന്നു നില്ക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലു വര്ഷം തികയറാകുന്നു. അടുത്ത മാസം
💬 Comments
View all comments