Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഓരോ ഘട്ടത്തിലും എങ്ങും വീണുപോകാതെ ആ കൈകൾ എന്നെ ചേർത്തുപിടിച്ചിരുന്നു. കുഞ്ഞുന്നാളിൽ കുറുമ്പ് കാണിക്കുമ്പോൾ അമ്മയുടെ കൈയിൽ നിന്നും തല്ലു വാങ്ങിയിട്ട് അമ്മേ എന്ന് തന്നെ ഉറക്കെ വിളിച്ച് കരയുമ്പോഴും ആ കൈകൾ തന്നെ ആയിരുന്നു ആശ്വസിപ്പിക്കാൻ വന്നിരുന്നതും. വളർന്ന്നിട്ടും, ഒരു കുഞ്ഞിന്റെ അച്ഛൻ ആയിട്ടും അമ്മയുടെ സേഹത്തിനും കരുതലിനും ഒരു മാറ്റവും വന്നിട്ടില്ല, പഴകുംതോറും അതിന്റെ മാധുര്യം കൂടുക മാത്രമാണ് ചെയുന്നത്.
എനിക്ക് എന്നും എൻ 'അമ്മ കൂടെ തന്നെ ഉണ്ട്, പക്ഷെ എന്റെ മകൾക്ക് ആ സൗഫാഗ്യം ലഭിക്കാൻ യോഗം ഇല്ല, ഒരു തരത്തിൽ അതിനും കാരണക്കാരൻ ഞാൻ തന്നെ ആണ്. ആ ചിന്തകളും എന്നെ ഒരുപാട് അലട്ടിയിരുന്നു.
അമ്മയുടെ ആശ്വാസ വാക്കുകൾ എപ്പോഴും എനിക്ക് കുട്ടുണ്ടായിരുന്നു. മണിക്കുട്ടിക്ക് വേണ്ടിയെങ്കിലും ഞാൻ പഴയതുപോലെ ആകണം എന്ന അമ്മയുടെ വാക്കുകൾ ഞാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു. എന്റെ മകൾക്ക് ഒരേസമയം ഞാൻ അച്ഛനും, അമ്മയും, കൂട്ടുകാരനും ഒക്കെ ആയി മാറി , എന്റെ എല്ലാം തന്നെ ഇപ്പോൾ മണിക്കുട്ടിയാണ്.
സാറയെ നൃത്ത നാട്യ യിൽ ആക്കിയ ശേഷം ഞാൻ ഞാൻ അവളെ കാണാൻ ശ്രെമിക്കുകയോ വിളിക്കുകയോ ചെയ്തില്ല, അങ്ങനെ ചെയ്താൽ ചെലപ്പോ എന്റെ കൈവിട്ടു പോകും എന്ന് ഉള്ളതുകൊണ്ട് ആയിരുന്നു. 'അമ്മ അവളെ മിക്കപ്പോഴും വിളിക്കുമായിരുന്നു വിശേഷങ്ങൾ അറിയുവാൻ വേണ്ടി, ആദ്യമൊക്കെ അവൾക്ക് അവിടം ബുദ്ധിമുട്ടായിരുന്നു എങ്കിലും പിന്നീട് അവൾ ആ അന്തരീക്ക്ഷത്തോട് ഇണങ്ങി. ജാനകി അമ്മക്ക് അവൾ ശെരിക്കും ഒരു മകളെ പോലെ ആയിരുന്നു, ഞാൻ അവളുടെ വിശേഷങ്ങൾ അറിയുവാൻ വേണ്ടി ജാനകിയമ്മയെ ആയിരുന്നു
💬 Comments
View all comments