Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഉപയോഗിച്ച് കൊണ്ടിരുന്ന ഒരു വെക്തി പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അത് നിർത്തുമ്പോഴുണ്ടാകുന്ന അതെ അവസ്ഥയിൽ ആയിരുന്നു ഞാൻ . അത്രമേൽ ഒരു ലഹരിയായി മാറിയിരുന്നു അവൾ, തിരികെ പോയി കൂട്ടികൊണ്ട് വന്നാലോ എന്ന് പല പ്രാവശ്യം ചിന്തിച്ചു, പക്ഷെ പോകാൻ കഴിയില്ലല്ലോ, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥ , ഒരു തരം ഡിപ്രഷനിലേക്ക് നടന്നടുക്കുക ആയിരുന്നു എന്റെ മനസ്. ശരീരത്തിൽ നിന്നും ആത്മാവ് അകന്നു പോയപോലെ, ഇപ്പോഴും ഒറ്റക്കിരിക്കാൻ ഞാൻ ആഗ്രഹിച്ചു, എല്ലാരിൽനിന്നും അകന്നു അവളുടെ മാത്രം മാത്രം ഓർമകളിൽ മുഴുകുകയായിരുന്നു ഞാൻ......
അതിൽ നിന്നെല്ലാം എനിക്ക് ഒരു മോചനം ഉണ്ടാക്കി, വീണ്ടും തിരികെ കൊണ്ട് വന്നത് 'അമ്മ ആയിരുന്നു.
'അമ്മ എന്റെ ജീവിതത്തിൽ അണയാത്ത ഒരു ദീപം പോലെ എന്നും എന്റെ കൂടെ ഉണ്ട് . എത്ര വളർന്നാലും ഓരോ അമ്മയ്ക്കും മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും. കരയുമ്പോൾ താരാട്ടു പാടി ഉറക്കാനും, വിശക്കുമ്പോൾ ഊട്ടാനും, കഥകൾ പറയാനും, തല്ലാനും , തലോടാനും അമ്മയല്ലാതെ വേറെയാരുണ്ട്.......
ഇരുട്ടിൽ വെളിച്ചമായും , വീഴുമ്പോൾ കൈത്താങ്ങായും, മഴയത്തു കുടയായും, അറിവിന്റെ വെളിച്ചമായും, എന്നും അമ്മയെന്ന അമ്മയെൻ കൂടെയുണ്ട് ........
മടിയിലിരുത്തി അമ്പിളിമാമനെയും കാക്കയെയും നോക്കി പറഞ്ഞ കഥകൾക്കും, ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പിച്ചും വാരിത്തന്ന ചോറുരുളകൾക്കും..... മാധുര്യമേറും അമ്മതൻ ചുംബനങ്ങൾക്കും പകരം വെക്കാൻ വേറെ എന്തുണ്ട് എന്റെ ജീവിതത്തിൽ......
അമ്മയുടെ വയറ്റിൽ തുടിച്ചു തുടങ്ങിയ നാൾമുതൽ ആ സ്നേഹവും കരുതലും എന്നോടൊപ്പം ഉണ്ട് , സഹിക്കാൻ കഴിയാത്ത വേദന അമ്മക്ക് സമ്മാനിച്ചുകൊണ്ട് ഈ ലോകത്തിലേക്ക് വന്ന അന്നുമുതൽ വളർച്ചയുടെ
💬 Comments
View all comments