Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
സങ്കോചത്തോടെ മടിച്ചു മടിച്ചാണ് അവൾ സാറാക്കരികിൽ എത്തിയത് . മണിക്കുട്ടി അടുത്ത് എത്തിയപ്പോഴേക്കും സാറ അവളെ വാരിപ്പുണർന്ന് നെറ്റിയിലും കവിളിലും ഒക്കെ നിർത്താതെ ചുംബിച്ചു, സാറ മണികുട്ടിയെ മാറോടു ചേർത്തു ഇറുക്കെ കെട്ടിപിടിച്ചു ശബ്ദം പുറത്തുവരാതെ കണ്ണുനീർ മാത്രം പുറത്തേക്ക് ഒഴുക്കിക്കൊണ്ട് കരയാതെ കരഞ്ഞു. ആ കാഴ്ച കണ്ടുകൊണ്ട് ഞാനും വീട്ടുകാരും ഒന്ന് വിതുമ്പിപ്പോയി. കുറച്ചു കഴിഞ്ഞു സാറ മണികുട്ടിയെ അടർത്തിമാറ്റി അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് മണികുട്ടിയുടെ രണ്ടു തോളിലും കൈവച്ചു. മണികുട്ടിയുടെ മുഖം അപ്പോഴും തെളിഞ്ഞിട്ടില്ല ,
മോൾക്ക് അമ്മെ പേടിയാണോ.....?
അല്ല.
പിന്നെന്താ അമ്മേടെ അടുത്ത് വരാഞ്ഞേ....?
മണിക്കുട്ടി അമ്മയോട് പിണക്കമ.
അതെന്താ.......?
'അമ്മ ഇത്രയും നാൾ മണികുട്ടിയുടെ അടുത്ത് വന്നില്ലല്ലോ, അത്കൊണ്ട് മണിക്കുട്ടി അമ്മയോട് കൂട്ടില്ല.
മണികുട്ടിയുടെ നിഷ്കളങ്കമായ സംസാരവും മറുപടിയും.
മോൾക്ക് അമ്മയെ കാണാൻ വരായിരുന്നല്ലോ. മുത്തശ്ശിമാരുടെ ഒക്കെ കൂടെ . എന്താ വരാഞ്ഞേ?
ചാച്ചൻ ഇല്ലാതെ മണിക്കുട്ടി എങ്ങോട്ടും പോകില്ല. ഒരു ദിവസം അമ്മയെ കാണണം എന്ന് പറഞ്ഞു മണിക്കുട്ടി വാശി പിടിച്ചപ്പോൾ ചാച്ചൻ മണികുട്ടയെ കെട്ടിപിടിച്ചു കുറെ കുറെ കരഞ്ഞു , അത് കണ്ടപ്പോ മണികുട്ടിക്കും സങ്കടം വന്നു കരഞ്ഞു, ചാച്ചന് സങ്കടം ആകും എന്ന് കരുതി മണിക്കുട്ടി പിന്നെ അമ്മേനെ കാണണം എന്ന് പറഞ്ഞിട്ടും ഇല്ല. മുഖം വീർപ്പിച്ചു സങ്കടത്തോടെ എന്റെ മോൾ അത്രയും കേട്ടപ്പോൾ അവളെ എന്റെ നെഞ്ചോടു ചേർത്തുപിടിച്ചു ഒന്ന് പൊട്ടിക്കരയാൻ തോന്നി എനിക്ക്, എന്റെ മനസ്സറിഞ്ഞ പോലെ സാറ അത് ചെയ്തു.
സോറി മോളേ , മോൾ അമ്മയോട് ക്ഷമിക്ക്. ഇനി
💬 Comments
View all comments