Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
പാടിതരാല്ലോ.
ഹോ അങ്ങനെ എങ്കിലും നിന്റെ പാട്ടൊന്നു കേൾക്കാൻ പറ്റുമല്ലോ, നമ്മളൊക്കെ ഒരു പാട്ടു പാടി തരാൻ പറയുമ്പോ എന്താ ജാഡ.
മണിക്കുട്ടിയുടെ ആവശ്യം കാർത്തു അംഗീകരിച്ചത് കണ്ട് കണ്ണന്റെ വക കമന്റ്. അത് കേട്ട് കാർത്തു അവനെ നോക്കി ചിറി കോട്ടി. പിന്നെ എല്ലാരും എഴുനേറ്റ് കഴിക്കാൻ ആയി പോയി. നല്ല അസ്സൽ പാലട പ്രേതമനും കുട്ടി ഒരു ഗംഭീര സദ്യ തന്നെ ആയിരുന്നു അമ്മമാർ രണ്ടും കുടി ഒരുക്കിയത്. സദ്യ കഴിച്ചിട്ട് കുറെ നേരം എല്ലാരോടും വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നിട്ട് ജാനകിയമ്മ പോകാൻ ഇറങ്ങി. പോകുന്നതിനു മുൻപ് എന്നോട് ഒന്ന് തനിച് സംസാരിക്കുകയും ചെയ്തു.
അഭി നാല് വർഷങ്ങൾക്ക് മുൻപ് നീ എന്നെ ഏൽപ്പിച്ച നിന്റെ പകുതിയേ ഞാൻ തിരിച്ചു കൊണ്ട് തന്നിട്ടുണ്ട്. നിനക്ക് അറിയാത്ത കുറെ കാര്യങ്ങൾ കുടി ഉണ്ട് സാറയുടെ ജീവിതത്തിൽ, നീ കരുതിയിരുന്ന പോലെ നൃത്തം എന്ന കലയിലൂടെ ഒരുപാടു ഉയരങ്ങളിൽ എത്തിച്ചേരുക എന്നതല്ല അവളുടെ സ്വപ്നം. ഇപ്പൊ അവൾ നേടിയതിനൊക്കെ ഉപരിയായി കുറെ വലിയ ചെറിയ ആഗ്രഹങ്ങൾ ഉണ്ട് അവൾക്ക്.
അതെന്താ ജാനകിയമ്മേ , എന്താണേലും പറ, ഞാൻ നടത്തിക്കൊടുക്കും.
എന്റെ ചോദ്യത്തിന് ജാനകിയമ്മ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. ശേഷം ഒന്നും പറയാതെ കാറിൽ കേറി പോയി . ആ വണ്ടി കണ്മുന്നിൽ നിന്നും മായുന്നത് വരെ ഞാൻ അതും നോക്കി നിന്ന്, പിന്നെ അകത്തെക്ക് കയറി . അകത്തു കയറിയപ്പോൾ സാറയും, കർത്തുവും മണിക്കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തുടങ്ങുകയായിരുന്നു. ബാക്കി എല്ലാരും കാഴ്ചക്കാർ ആയി ചുറ്റും
💬 Comments
View all comments