Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
കുടി ഇരിക്കുന്നു, കണ്ണൻ ഫോൺ ഹോം തിയറ്ററും ആയി കണക്ട് ചെയ്തു കാർത്തു പറഞ്ഞ പാട്ടിന്റെ കരോക്കെ പ്ലേയ് ചെയ്തു. അത് കേട്ട് തുടങ്ങിയപ്പോൾ കാർത്തു പാടുവാൻ തുടങ്ങി, ശെരിക്കും ഒരു കുയിൽ നാദം. പാട്ടിന്റെ ഈണങ്ങൾക്ക് അനുസരിച് സാറ ചിലങ്ക കെട്ടി ചുവടുകൾ വെച്ചു.
ഞാൻ അവളുടെ ഓരോ ചലനങ്ങളും കണ്ണെടുക്കാതെ നോക്കി നിന്നുപോയി. എനിക്ക് അനങ്ങാൻ കുടി കഴിഞ്ഞില്ല കുറച്ചു സമയത്തേക്ക്.
അപ്പോൾ എന്റെ മുന്നിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരുപാടു നാളുകൾക്ക് ശേഷം കണ്ടിട്ടും അവളിൽ വലിയ വ്യത്യാസം ഒന്നും എനിക്ക് തോന്നിയില്ല, എപ്പോഴും മനം നിറയെ അവൾ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാകും. മറ്റൊന്നും ഞാൻ കണ്ടില്ല കേട്ടില്ല ,എന്തിനു വേണ്ടി എന്നറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു, സങ്കടം വന്നാൽ മാത്രമല്ല സന്തോഷത്തിലും കണ്ണുനനയുമല്ലോ, അനന്ത കണ്ണീർ ആയിരിക്കും. എൻ്റെ കാലുകൾ യാന്ത്രികമായി അവൾക്കരികിലേക്ക് ചലിച്ചു.
പെട്ടെന്ന് കണ്ണൻ എന്നെ പിടിച്ചു നിർത്തി.
നീ ദിവാ സ്വപ്നവും കണ്ടോണ്ട് എങ്ങോട്ടാടാ?
അവന്റെ ചോദ്യം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. അവന്റെ ചോദ്യത്തിന് മറുപടിയായി നല്ലപോലെ ഒന്നു ഇളിച്ചുകാണിച്ചു.
അയ്യ എന്താ കിണി.
ചെറുതായി ഒന്നു ചമ്മി എങ്കിലും അവൻ്റെ അടുത്തയോണ്ട് കുഴപ്പം ഇല്ല.
ഡാൻസ് കഴിഞ്ഞതോടെ രണ്ടു കലാകാരി മാരെയും എല്ലാരും അഭിനന്ദിച്ചു. അവിടെ വെച്ചു ഞാൻ ഒന്നും പറയാൻ നിന്നില്ല. എല്ലാരും ഒന്ന് മാറിയപ്പോൾ കണ്ണനും കർത്തുവും ഒറ്റക്ക് മാറി നിന്നു കുറുകുന്നത് കണ്ടു ഞാൻ അവർക്കരികിലേക്ക് ചെന്ന് കർത്തുവിനെ ഞാൻ അഭിനന്ദിച്ചു.
കാർത്തു പാട്ട് ശെരിക്കും അടിപൊളി ആയിരുന്നു കേട്ടോ,
💬 Comments
View all comments