Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
നീ അടുത്ത് വരുമ്പോഴൊക്കെ ഞാൻ മറ്റൊരു ലോകത് അകപ്പെടുന്നത് പോലെയാ എനിക്ക് അനുഭവപ്പെട്ടിരുന്നത്. എൻ്റെ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ആണ് നിന്നോടൊപ്പം ചിലവഴിച്ചിട്ടുള്ള ഓരോ നിമിഷങ്ങളും. അത്രത്തോളം എൻ്റെ ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിക്കുന്ന നീ എന്നെ തൊട്ടപ്പോ എങ്ങനാടാ ഞാൻ എതിർക്കുന്നെ, നിനക്ക് വഴങ്ങി തരുകയല്ലാതെ മറ്റൊന്നും അപ്പോൾ എനിക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നത് തന്നെയാ എൻ്റെ എല്ലാം നിനക്ക് സമർപ്പിച്ചു നിൻ്റെ പെണ്ണായി ജീവിക്കാൻ. അന്നത്തെ സംഭവത്തിന് ശേഷം ഞാൻ ശെരിക്കും ഹാപ്പി ആയിരുന്നു അഭി, രാവും പകലും എല്ലാം നിന്നെ കുറിച്ച് മാത്രം ആയിരുന്നു എൻ്റെ ചിന്ത, പക്ഷെ നീ അന്ന് പോയത് ഒരു കുരുന്നു ജീവനെ എൻ്റെ ഉദരത്തിൽ സമ്മാനിച്ചിട്ട് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ ഞാൻ ശെരിക്കും ഭയന്ന് പോയി അഭി. എല്ലാരും അറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ ഓർത്തു പേടിച്ചുപോയി. ആ സാഹചര്യത്തിൽ എന്തുചെയ്യണം എന്നറിയാതെ പകച്ചുനിന്നപ്പോഴാ നിങ്ങൾ എല്ലാം കൂടി എന്നെ പെണ്ണ് ചോദിച്ചു വരുന്നത്, വേറെ ഒരു നിവർത്തിയും ഇല്ലാതെ നിൻ്റെ അമ്മയോട് ഞാൻ തുറന്നു പറഞ്ഞു. 'അമ്മ തന്ന ധൈര്യത്തിലാ അന്ന് എല്ലാരുടെയും മുന്നിൽ വെച്ചു ഞാൻ തുറന്നു പറഞ്ഞത്. അതിലൂടെ നിന്റെ ഭാര്യ ആയി ഈ വീട്ടിലേക്ക് കയറാൻ ദൈവം തന്നെ എനിക്ക് അവസരം ഉണ്ടാക്കി തന്നത് പോലെ തോന്നി , എന്നിട്ടും എനിക്ക് നിന്നോട് മാത്രം അടുക്കാൻ സാധിച്ചില്ല എല്ലായിപ്പോഴും നീ എന്നിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു അത് എന്നെ കുറച്ചൊന്നും അല്ല സങ്കടപ്പെടുത്തിയത്, പക്ഷെ ഒന്നും
💬 Comments
View all comments