Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അവൾ പറയുന്നതൊക്കെ കേട്ടിട്ട് ശ്വാസം എടുക്കാൻ പോലും ഞാൻ മറന്നു പോയി.
നിനക്ക് അറിയാമോ അഭി പ്ലസ്ടു വിനു നീ പഠിച്ച സ്കൂളിൽ ഞാൻ നിന്റെ ജൂനിയർ ആയി വന്നത്, അന്ന് മുതൽ ആരും അറിയാതെ നിന്നെ മനസ്സിൽ ഇട്ടോണ്ട് നടന്നതാടാ ഞാൻ. ആദ്യം ഒക്കെ പ്രായത്തിൻ്റെ ആണെന്ന് വിചാരിച്ചു തള്ളിക്കളയാൻ നോക്കി പക്ഷെ എന്നെകൊണ്ട് സാധിച്ചിരുന്നില്ല. പിന്നെ കോളേജിൽ വന്നു തുടങ്ങിയതിൽ പിന്നെ നിന്നെ കാണാതെ ഒരു ദിവസം പോലും തള്ളി നിക്കാൻ പറ്റാണ്ടായി എനിക്ക്, നിന്നോടൊപ്പം ഉണ്ടായിരുന്ന ഓരോ സന്ദർഭത്തിലും ഞാൻ ഏത്ര മാത്രം സന്തോഷവതി ആയിരുന്നു എന്നറിയുവോ നിനക്ക്. എന്നും രാവിലെ കോളേജിൽ പോകുമ്പോ കണ്ണനും ഉണ്ടായിരുന്നല്ലോ നമ്മുടെ കൂടെ എന്നെങ്കിലും ഒരു ദിവസം നിന്റെ കൂടെ അല്ലാതെ അവന്റെ ഒപ്പം ഞാൻ പോയിട്ടുണ്ടോ. ഇല്ലല്ലോ. ഞാൻ എൻ്റെ ഇഷ്ട്ടം നിന്നെ അറിയിക്കാൻ ഒരുപാടു ശ്രെമിച്ചതാ പക്ഷെ ............ പക്ഷെ...... എന്നെക്കൊണ്ട് പറ്റിയില്ല. ഒരിക്കൽ നമ്മുടെ യാത്രയിൽ നിൻ്റെ മനസ്സറിയാൻ വേണ്ടി നിന്നോട് മറ്റൊരു രീതിയിൽ അത് അവതരിപ്പിച്ചപ്പോൾ നിനക്ക് അതൊന്നും ഇഷ്ട്ടം അല്ല എന്ന് പറഞ്ഞപ്പോ ഞാൻ ഒരുപാടു വിഷമിച്ചു. പിന്നെ നിന്നോട് എന്റെ ഇഷ്ട്ടം തുറന്നു പറയാൻ എനിക്ക് മനസ് വന്നില്ല, നിന്നെ നഷ്ട്ടം ആകും എന്ന സങ്കടം എൻ്റെ മനസിനെ കീഴടക്കാൻ തുടങ്ങിയപ്പോഴാ ഞാൻ ഡാൻസിലേക്ക് കൂടുതൽ കൂടുതൽ ഫോക്കസ് ചെയ്തത്. എല്ലാം എന്റെ മനസ്സിൽ തന്നെ ഒതുക്കിവെച്ചു കഴിയുമ്പോഴാണ് അന്ന് നീ വീട്ടിൽ വന്നത്, കുറെ നാളുകൾക്ക് ശേശം നിന്നെ കണ്ടപ്പോ എന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.
💬 Comments
View all comments