Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
കഴിയില്ല എന്നറിയാവുന്നത് കൊണ്ടാ. അല്ലാതെ വേറെ ഒന്നും അല്ല.
ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ എന്നിൽനിന്നും അടർന്നു മാറി.
"ടപ്പേ "
കൈ വീശി എന്റെ ഇടതു കവിളിൽ നല്ല ഒരെണ്ണം തന്നു. ഞാൻ ഒന്ന്നും മനസിലാകാതെ കവിളും തടവിക്കൊണ്ട് അവളെ നോക്കി. സങ്കടം നിറഞ്ഞിരുന്ന മുഘത് ഇപ്പോൾ ദേഷ്യവും പ്രേകടമാണ്
നീ എന്നോട് തെറ്റ് ചെയ്തു എന്നോ,എൻ്റെ ജീവിതം നീ തുലച്ചു എന്നോ എപ്പോഴെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ?
ആദ്യമായി നീ എന്നെ കേറിപിടിച്ച അന്ന് പെട്ടെന്നുണ്ടായ ഷോക്കിൽ നിന്നെ ഒന്ന് തല്ലി എന്നല്ലാതെ അന്ന് പിന്നെ വേറെ എന്തെങ്കിലും എതിർപ്പ് ഞാൻ കാണിക്കുകയോ പറയുകയോ ചെയ്തിരുന്നോ? ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് തന്നെയാ അവളുടെ ചാരിത്ര്യവും, കന്യകാത്വവും. അതൊക്കെ അന്ന് നീ കവർന്നെടുത്തപ്പോൾ ഞാൻ നിന്നെ തടഞ്ഞായിരുന്നോ. ഒരു പെണ്ണിന്റെ ദേഹത്തു അവൾക്ക് ഇഷ്ടമല്ലാത്ത ആര് തൊട്ടാലും എപ്പോഴായാലും അവൾ പ്രീതികരിക്കും നീ എൻ്റെ ശരീരം സ്വന്തം ആക്കിയപ്പോൾ നിനക്ക് വഴങ്ങി തന്നത് അല്ലാതെ എന്തെങ്കിലും ഞാൻ ചെയ്തോ? പറ .
അവൾ എന്താ പറയുന്നത് എന്ന് മനസിലാകാതെ ഞാൻ വീണ്ടും സംശയ ഭാവത്തിൽ അവളെ നോക്കി.
എന്റെ നോട്ടം കണ്ട അവൾ വീണ്ടും എൻ്റെ നെഞ്ചിലേക്ക് വീണ് കരയാൻ തുടങ്ങി , എൻ്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞു.
ഇഷ്ട്ടമാണെടാ പൊട്ടാ നിന്നെ എനിക്ക്. എന്റെ ജീവനാ നീ , ആ നീയാ ഇത്രയും നാൾ എന്നെ അകറ്റി നിർത്തിയത്. നീ അടുത്തില്ലാത്ത ഓരോ നിമിഷവും ഞാൻ അനുഭവിച്ച വീർപ്പുമുട്ടൽ അറിയുവോ നിനക്ക്, ഉരുകുകയായിരുന്നു ഓരോ നിമിഷവും.
💬 Comments
View all comments