Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
കയറി രോമം നിറഞ്ഞ എൻ്റെ നെഞ്ചിൽ മുഖം ചേർത്തുവെച്ചു കിടന്നു. പെട്ടെന്നുണ്ടായ ആ നീക്കത്തിൽ ഞാൻ ഒന്ന് അന്ധാളിച്ചു. പിന്നെ അവളെ തഴുകാൻ തുടങ്ങി.
ഈ ഒരു നിമിഷമാണ് അഭി എൻ്റെ ഏറ്റവും വലിയ ആഗ്രവും സ്വപ്നവും ഒക്കെ.
അത് പറയുമ്പോൾ ഉള്ള അവളുടെ ശബ്ദത്തിലെ ഇടർച്ച എനിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നു.
ഞാൻ കൂടുതൽ അവളെ എന്നിലേക്ക് ചേർത്തണച്ചു.
നീ എന്നെ ജനാകിയമ്മയുടെ അടുത്ത് ആക്കിയിട്ട് വന്നതിൽ പിന്നെ ഒരു ദിവസം പോലും ഞാൻ കാരയാതിരുന്നിട്ടില്ല, കണ്ണടക്കുമ്പോഴൊക്കെ നിന്റെയും നമ്മുടെ മോളുടെയും മുഖം മാത്രമായിരുന്നു മനസ്സിൽ. ഇനി എനിക്ക് വയ്യ അഭി, എന്നെ ഇനിയും ഇങ്ങനെ ശിക്ഷിക്കല്ലേ, എനിക്ക് നിന്നെ വേണം അഭി എന്നും എപ്പോഴും എന്റെ കൂടെത്തന്നെ , അത് മാത്രം മതി എനിക്ക് വേറെ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പെണ്ണ് വീണ്ടും പൊട്ടിക്കരഞ്ഞുപോയി. ഉറവ പൊട്ടിയ കണക്കെ അവളുടെ കണ്ണുനീർ എന്റെ നെഞ്ച് മുഴുവൻ നനച്ചുകൊണ്ടിരുന്നു, കരഞ്ഞു തീരട്ടേ എന്ന് ഞാനും കരുതി. കുറെ കഴിഞ്ഞു അവളുടെ കരച്ചിലും തെങ്ങളുകളും അടഞ്ഞി ഞാൻ നോക്കിയപ്പോൾ കരഞ്ഞു തളർന്ന് എന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ച് പെണ്ണ് ഉറങ്ങിയിരിക്കുന്നു. സമാധാനത്തോടെയും ശാന്തിയോടെയും ഉള്ള ഒരു നിദ്ര, ഞാൻ അവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്ത് പിടിച്ചു ആ മുർധാവിൽ ഒരു ചുംബനം അർപ്പിച്ചു, പൗർണമി തിങ്കൾ വിരിയുംപോലെ ഒരു പുഞ്ചിരി ആ മുഖത്തു വിരിയുന്നത് ഞാൻ നിറഞ്ഞ മനസോടെ നോക്കി കിടന്നു. എന്റെ മനസിൽ ഇപ്പോൾ കുറ്റബോധമോ സങ്കടമോ ഒന്നും ഇല്ല, അവളോടുള്ള
💬 Comments
View all comments