Chapter Title : അവളും ഞാനും
വാ തുറന്നു. അവന്റെ ശരിക്കും പേര് സൽമാൻ എന്നാണ് ഞങ്ങൾ കുക്കു എന്ന് വിളിക്കുന്നു. ഞാനൊന്നും പറഞ്ഞില്ല. ഞങ്ങൾ ഓരോരുത്തരും അവരവരുടെ കിടക്കയിലേക്ക് വീണു ഉറങ്ങാൻ കിടന്നു. ഞങ്ങൾ നാല് പേരായിരുന്നു ഒരു റൂമിൽ. ഈ ഹോസ്റ്റലിൽ ഒരു റൂമിൽ നാല് പേരാണ് കിടക്കുക. ഞങ്ങൾ നാല് പേരും ഉറ്റ ചങ്ങാതിമാരാണ്. ഞങ്ങൾ 10th ലാണ് പഠിക്കുന്നത്. "നാളെ തിങ്കളാഴ്ചയല്ലേ സ്‌കൂളുണ്ട് അനിതയോടു നാളെ I love you പറയാനുള്ളതാ" സന്ദോഷത്താല് വരുൺ പറഞ്ഞു. വരുണിന്റെ പ്രണയിനിയാണ് അനിത. അവരെന്നോ പ്രണയത്തിലാണ്. എന്റെ പേര് ഫാസിൽ എനിക്ക് പത്ത് വയസ്സുള്ളപ്പോൾ എന്റെ ഉപ്പ മരിച്ചു. അന്ന് മുതൽ ഞാൻ ഈ ഹോസ്റ്റലിൽ കയറിപ്പറ്റി. സത്യംപറഞ്ഞാൽ ഇവിടുത്തെ അന്തരീക്ഷം എന്നെ മത്തുപിടിപ്പിച്ചു. ഞാൻ 9th ൽ നിന്ന് 10th ലേക്ക് ഇരിക്കുന്ന സമയം. പതിവ് പോലെ ജൂൺ 1 സ്കൂൾ തുറന്നു. എല്ലാവരും ഭയങ്കര ബഹളത്താലേ സ്കൂൾ വരാന്തയിൽ നില്ക്കുന്നു. എല്ലാവർക്കും പുതിയ ക്ലാസുമുറികൾ ലഭിച്ചു. ഞാൻ എന്റെ ക്ലാസ് കണ്ടുപിടിച്ചു. ക്ലാസിൽ എല്ലാവരും ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. ക്ലാസിലെ ആൺകുട്ടികളുടെ രണ്ടാം ബെഞ്ചിൽ എന്റെ ചങ്ങാതിമാരായ വരുണും രമേശും കുക്കുവും ഇരിക്കുന്നുണ്ടായിരുന്നു. ഞാനവരുടെ അടുത്തേക്ക് പോയി. "വാ മച്ചാനെ ഇരി" അവർ എന്നെ ബെഞ്ചിലിരുത്തി. ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കും നേരം കൂട്ടുകാരികളോടൊത്തു ചിരിയോടെ എന്തൊക്കയോ പറഞ്ഞുകൊണ്ട് ഒരു മൊഞ്ജത്തി ക്ളാസിലേക്ക് വന്നു. ഒറ്റ നോട്ടത്തിൽ ആരും നോക്കി പോകുന്ന ഭംഗിയുള്ള വെളുത്ത ചതുര മുഖമായിരുന്നു അവളുടേത്. നല്ല വെളിച്ചം പറത്തുന്ന വിടർന്ന കണ്ണുകൾ. കൺമഷി ഇട്ടതുകൊണ്ടു അവൾ
💬 Comments
View all comments