0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 992

അവിടേക്ക് പോകാൻ.

ഒരിക്കൽ എന്റെ ബൈക്ക് കൊണ്ട് പോയി അപ്പു ഒന്ന് വീണു .. അന്ന് അപ്പുവിനെ കൊണ്ട് ചെന്നാക്കാൻ മാത്രമേ ഞാൻ ആ വീട്ടിൽ പോയിട്ടുള്ളൂ. .

ആദ്യ കുറേ മാസം ശനിയാഴ്ച വൈകുന്നേരം ഞാൻ നേരെ പോകുന്നത് അച്ചായന്റെ വീട്ടിലേക്കാണ്. പിന്നെ തിങ്കളാഴ്ച ജോലി കഴിഞ്ഞേ ഞാൻ എന്റെ വാടക വീട്ടിലേക്ക് പോകാറുള്ളൂ.

പിന്നെ അത് പല രീതിയിൽ ആയി മാറി.. ചിലപ്പോൾ ശനിയാഴ്ച അച്ചായന്റെ വീട്ടിൽ പോയിട്ട് ഞാറാഴ്ച്ച രാവിലെ എന്റെ വീട്ടിലേക്ക് പോകും. ഇപ്പോൾ പല ഞാറാഴ്ചയും രാമേട്ടന്റെ കടയിൽ ആണ് ഞാൻ പകൽ ഉണ്ടാകാറു.. ചുമ്മാ രാമേട്ടനെ സഹായിക്കാൻ നിൽക്കും. ഉച്ചയ്ക്ക് രാമേട്ടന്റെ ഭാര്യ സുശീലേച്ചി കൊണ്ട് വന്നു തരുന്ന ചോറും കഴിച്ചു നേരെ അച്ചയെന്റെ വീട്ടിലേക്ക് പോകും. അന്ന് അവിടെ നിന്ന് തിങ്കളാഴ്ച ജോലിക്ക് പോയി വൈകുന്നേരം വീട്ടിലേക്ക് വരും. അങ്ങനെ പോയാൽ ഞായറാഴ്ച്ച വൈകുന്നേരം ബീച്ചിലോ പാർക്കിലോ പോകും.. അന്നമോൾക്ക് അത് നിർബന്ധം ആണ്.

അങ്ങനെ രണ്ട് വർഷത്തോളം ഞാൻ അവിടെ കഴിഞ്ഞു. ഇപ്പോൾ രാമേട്ടനും എനിക്ക് എന്റെ സ്വന്തം ചേട്ടനെപോലെയോ അമ്മാവനെ പോലെയോ ഒക്കെ ആണ്.. ചിലരൊക്കെ

കളിയാക്കുമ്പോലെ പറയും ഞങ്ങൾ

അമ്മാവനും മരുമകനും ആണെന്ന്..

അപ്പോൾ രാമേട്ടൻ പറയും.. "അതേ എന്റെ മരുമകൻ ആണെന്ന്. അതിന് നിങ്ങൾക്കെന്താ.".' ഇപ്പോൾ എനിക്ക് ഒരുപാട് ബന്ധുക്കൾ ആയി.. അമ്മയെപോലെയോ ചേച്ചിയെ പോലെയോ ആണ് ആനി ചേച്ചി , മൂത്ത ഏട്ടനെ പോലെ അച്ചായൻ.. അടുത്ത സുഹൃത്തിനെ പോലെ.. അല്ലെങ്കിൽ ഇരട്ട പെറ്റ സഹോദരനെ പോലെ ഹരി ഏട്ടൻ..

💬 Comments

View all comments