Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
അതുപോലെ ബെസ്റ്റ് ഫ്രണ്ട് അല്ലെങ്കിൽ സഹോദരിയായി ശാലു.. മക്കളെ പോലെ അന്നമോളും, നിത്യമോളും കുഞ്ഞൂസും, അമ്മാവനെ പോലെ അല്ലെങ്കിൽ മറ്റൊരു ഏട്ടനെപ്പോലെ രാമേട്ടൻ , ചേട്ടത്തിയമ്മയായി സുശീലേച്ചി.. സ്വന്തം അനിയനെ പോലെ അപ്പു.. അങ്ങനെ വലിയൊരു കുടുംബം.
അങ്ങനെ ഒരു ശനിയാഴ്ച രാത്രിയിൽ എന്തോ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു.. ശരിക്കും ഞാൻ പേടിച്ചു പോയി. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുലർച്ചെ രാവിലെ വരെ..
എന്റെ നാടിനെ കുറിച്ചുള്ള എന്തോ സ്വപ്നം ആണോ?? അതോ മറ്റെന്തെങ്കിലുമൊ? അറിയില്ല
ഒരുപാട് വർഷം ആയി നാട്ടിലേക്ക് പോയിട്ട്.. ഇന്നലെ രാത്രിയിൽ രാമേട്ടൻ നാടിനെ കുറച്ചു കുറേ സമയം സംസാരിച്ചു.. അതായിരിക്കാം അങ്ങനെ ഒരു സ്വപ്നം കാണാൻ കാരണം. രാവിലെ നേരത്തെ എഴുനേറ്റ് ഫ്രഷ് ആയി ഇറങ്ങി നടന്നു.. ലക്ഷ്യം ഇല്ലാതെ നടന്നു. കുറെ നടന്നപ്പോൾ ബീച്ചുവഴി പോകുന്ന ബസ്സ് കണ്ട് അതിൽ കയറി ഇരുന്നു. ബീച്ചിൽ ഇറങ്ങി ബീച്ചിന്റെ കരയിൽ ഉള്ള റെസ്റ്റോറന്റ് കണ്ട് അവിടെ കയറി ചായ കുടിച്ചു. പിന്നെ ബീച്ചിൽ കൂടെ നടന്നു.. പിന്നെ അവിടെ തണൽ ഉള്ള സ്ഥലത്ത് ഇരുന്നു.. കുറെ കുട്ടികൾ അവിടെ നിന്നും ബോളിബോൾ കളിക്കുന്നുണ്ട്. മറ്റൊരു സ്ഥലത്തു ഒരു ചെറിയ ഫാമിലിയും ഉണ്ട് . ഭാര്യയും ഭർത്താവും രണ്ടു ചെറിയ കുട്ടികളും.. ആ കുട്ടികൾ കളിക്കുന്നത് നോക്കിയിരുന്നു..
""എന്താണ് മോനെ രാവിലെ തന്നെ ഇവിടെ വായ നോക്കാൻ വന്നതാണോ?." ചോദ്യം കേട്ട് ഞാൻ നോക്കി .. അത് ഹരിയേട്ടൻ ആയിരുന്നു..
"ഞാൻ വായ മാത്രമേ നോക്കുന്നുള്ളൂ
💬 Comments
View all comments