Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
? "
"അങ്ങനെ ഞാൻ പറഞ്ഞോ ഹരിയേട്ടാ? ... അവിടെ വന്നാൽ എന്നെ പിടിച്ചു പെണ്ണ് കാണാൻ കൊണ്ട് പോകില്ല എന്നാരു കണ്ടു. അതാ ഞാൻ അങ്ങോട്ട് വരാൻ മടിക്കുന്നത്." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
മുൻപ് ഒരു ദിവസം ഞാൻ ഹരിയേട്ടന്റെ വീട്ടിൽ പോയതായിരുന്നു. അപ്പോൾ.
"ഡാ ബാലു നീ ഇങ്ങ് വന്നേ ഒരു സ്ഥലംവരെ പോകാൻ ഉണ്ട്."
"എവിടെയാണ്? അന്ന് പോയപോലെ കുപ്പി വാങ്ങാൻ ആണോ?"
ഇടക്ക് എന്നേയും കൂട്ടിയാണ് കുപ്പി വാങ്ങാൻ പോകാറ്..
"അല്ലേടാ ഇത് എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആണ്.. ഒറ്റയ്ക്ക് പോകാൻ ഒരു മടി. നീ വാ നമുക്ക് വേഗം വരാം "
അങ്ങനെ ഞങ്ങൾ ഹരിയേട്ടന്റെ സുഹൃത്തിന്റെ വീട്ടിൽ എത്തി. ഞങ്ങളെ കാത്തു എന്നപോലെ അവിടെ കുറച്ചു പേര് ഉണ്ടായിരുന്നു.
ഞങ്ങളെ കണ്ട ഉടനെ അവർ അകത്തേക്ക് ക്ഷണിച്ചു..
അതിൽ ഒരാൾ ചോദിച്ചു..
"അല്ല നിങ്ങൾ രണ്ടുപേര് മാത്രമേ ഉള്ളോ? മൂന്നു നാല് പേര് വരും എന്നാ ഞങ്ങൾ പ്രതീക്ഷിച്ചത്.?"
"അത് ഞങ്ങൾ പെട്ടന്ന് വന്നത്കൊണ്ട് ആരെയും കൂട്ടാൻ പറ്റിയില്ല." ഹരിയേട്ടൻ പറഞ്ഞു.
ഞാൻ ഹരിയേട്ടന്റെ ചെവിയിൽ ചോദിച്ചു..
"ഹരിയേട്ടാ വീട് മാറിയെന്ന തോന്നുന്നേ.. അല്ലെങ്കിൽ ഇവർക്ക് ആള് മാറി.. "
"നീ ഒന്ന് മിണ്ടാതിരി. ഞാൻ പറഞ്ഞോളാം." ഹരിയേട്ടൻ എന്നോട് പറഞ്ഞു.
"എന്താണ് ഒരു സംസാരം.. വീട് പിടിച്ചില്ലെന്നുണ്ടോ? " അയാൾ ചോദിച്ചു.
"വീട് പിടിച്ചോ എന്ന് ചോദിക്കാൻ ഹരിയേട്ടൻ ഈ വീട് വാങ്ങാൻ വന്നതാണോ? " ഞാൻ വീണ്ടും ഹരിയേട്ടന്റെ ചെവിയിൽ ചോദിച്ചു.
ഹരിയേട്ടൻ
💬 Comments
View all comments