0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

എന്നെ നോക്കി. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

"അപ്പോൾ ഒരു ചായ കുടിച്ചാലോ? കൂട്ടത്തിൽ ഞങ്ങളുടെ കുട്ടിയെ കാണുകയും ചെയ്യാലോ? "കൂട്ടത്തിൽ ഉള്ള മറ്റൊരാൾ പറഞ്ഞു.

അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഇത് എന്റെ നെഞ്ചത്തേക്ക് ഇറക്കുന്ന കത്തിയാണെന്ന്. ഞാൻ ഹരിയേട്ടനെ നോക്കി എന്നാൽ അങ്ങേര് എന്നെ മൈൻഡ് ചെയ്തില്ല.

അങ്ങനെ പെൺകുട്ടി ചായയുമായി വന്നു ആദ്യം ഹരിയേട്ടന് നേരെ നീട്ടി. ഹരിയേട്ടൻ ചായ എടുത്തു. പെൺകുട്ടി ഹരിയേട്ടനെ നോക്കി ചിരിച്ചു.. ഹരിയേട്ടനും ചിരിച്ചു.

പിന്നെ എന്റെ നേരെ ചായ നീട്ടി. ഞാൻ ചായ എടുത്തു. പക്ഷെ ഞാൻ പെണ്ണിനെ നോക്കിയില്ല.

അപ്പോൾ അയാൾ പറഞ്ഞു.

" പെൺകുട്ടിയോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം.. "

പെട്ടന്ന് ഞാൻ കയറി പറഞ്ഞു

." ഏട്ടൻ അങ്ങനെ പെൺകുട്ടികളോട് അധികം സംസാരിക്കാറില്ല.. ഏട്ടന്റെ കൂടെ ഏട്ടന് വേണ്ടി പെണ്ണ് കാണാൻ പോയാൽ ഞാനാണ് സംസാരിക്കാറ്.. അതുകൊണ്ട് ഞാൻ സംസാരിച്ചോളാം കുറച്ചു മാറി നിന്ന് സംസാരിക്കുന്നത്കൊണ്ട് വിരോധം ഉണ്ടോ?

ഹരിയേട്ടൻ എന്നെ നോക്കി.

" ഏയ്‌!! എന്ത് വിരോധം. അതിനെന്താ ആ മുറിയിൽ പോയി സംസാരിച്ചോളൂ. " അയാൾ പറഞ്ഞു.

ഞാൻ അയാൾ കാണിച്ചു തന്ന മുറിയിലേക്ക് പോയി. കൂടെ ആ പെൺ കുട്ടിയും വന്നു. ഞാൻ പറഞ്ഞു.

"എന്റെ പൊന്നു പെങ്ങളെ .. എന്നോട് ക്ഷമിക്കണം.. ഹരിയേട്ടൻ അല്ല ഞാനാണ് പയ്യൻ.. പക്ഷെ ഇങ്ങനെ ഒരു കാര്യത്തിനാണ് വന്നതെന്ന് എനിക്കറിയില്ല. അങ്ങനെ വിവാഹം കഴിക്കാൻ ഉള്ള ഒരു ചിന്തയും എന്റെ മനസ്സിൽ ഇല്ല.. അതുകൊണ്ട് എങ്ങനെ എങ്കിലും ഈ

💬 Comments

View all comments