0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

വിവാഹം മുടക്കണം. "

"അതിന് ഹരിയേട്ടനെ എനിക്ക് മുൻപേ അറിയാം... എന്റെ ഏട്ടന്റെ കൂട്ടുകാരൻ ആണ്.. ഏട്ടൻ നാട്ടിൽ ഇല്ല. ഏട്ടൻ ഇന്നലെയാ വിളിച്ചു പറഞ്ഞത് . ഹരിയേട്ടൻ ആരെയോ പെണ്ണ് കാണാൻ കൊണ്ട് വരുന്നുണ്ടെന്ന്. ഹരിയേട്ടനെ ഇവിടെ അങ്ങനെ ആർക്കും അറിയില്ല. എനിക്കെ അറിയൂ. അതാണ് ഞാൻ ഹരിയേട്ടനോട് ചിരിച്ചത്.... എന്നെ ഇഷ്ട്ടം ആയില്ലെങ്കിൽ അത് പറഞ്ഞാൽ മതി. ഏട്ടനെ എനിക്ക് ഇഷ്ട്ടം ആയി... "

"അതിന് എന്നെ മുൻപ് കണ്ടിട്ടുണ്ടോ? "

"ഹരിയേട്ടൻ എന്റെ ഏട്ടന് ഏട്ടന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഏട്ടൻ എനിക്കും. അതുകൊണ്ട് എനിക്ക് ആളെ മനസ്സിലായി. എനിക്ക് ഇഷ്ടവും ആയി"

"അങ്ങനെ ആണോ കാര്യം? എനിക്ക് ഇഷ്ട്ടം ആയോ ? ഇല്ലേ? എന്നല്ല.. പെണ്ണ് കാണാൻ ആണ് ഇവിടെ വരുന്നത് എന്ന് എന്നോട് പറഞ്ഞത് പോലും ഇല്ല.. എനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല... അതുകൊണ്ട് അങ്ങനെ ഒരു കാര്യത്തെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടില്ല.. അതുകൊണ്ടാ.. പെങ്ങൾ എന്നെ ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞാൽ മതി..എന്നോട് ദേഷ്യം തോന്നരുത്.."

"ഏയ്‌! ഇല്ല. എനിക്ക് ഇപ്പോൾ ഏട്ടനോട് ഇഷ്ട്ടം കൂടുകയേ ചെയ്തിട്ടുള്ളൂ.. വിവാഹത്തെ കുറിച്ച് മാറി ചിന്തിച്ചാൽ ആ സമയം എന്നെ ഓർത്താൽ മതി.. അതികം വൈകിയില്ലെങ്കിൽ ആ സമയം എന്നെ പിടിച്ചു കെട്ടിച്ചില്ലെങ്കിൽ.. ഞാൻ ഇവിടെ തന്നെ ഉണ്ടാകും. "

"എനിക്ക് വേണ്ടി കാത്ത് നിൽക്കേണ്ട.. നല്ലത് വന്നാൽ സമ്മതിച്ചേക്ക്.. ഞാൻ ഹരിയേട്ടന് ഒരു പണി കൊടുക്കട്ടെ."

അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി.. ഞാൻ പറഞ്ഞു.

"ഞങ്ങൾ തമ്മിൽ സംസാരിച്ചു.

💬 Comments

View all comments