0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

കുട്ടിക്ക് ഹരിയേട്ടനെ ഇഷ്ട്ടം ആയി.

ഹരിയേട്ടനെ നിങ്ങൾക്ക് ഇഷ്ട്ടം ആയെങ്കിൽ അറിയിച്ചാൽ മതി... ഏട്ടന് എന്തായാലും കുട്ടിയെ ഇഷ്ട്ടം ആകും.. അല്ല .... ആയി എന്ന് കൂട്ടിക്കോ. അപ്പോൾ ബാക്കി കാര്യങ്ങൾ ഞാൻ ഏട്ടന്റെ ഭാര്യയോട് സംസാരിച്ചിട്ട് അറിയിക്കാം.. "

അങ്ങനെ പറഞ്ഞു ഞാൻ ഇറങ്ങി നടന്നു. ഹരിയേട്ടൻ എന്റെ പിന്നാലെയും. വേഗം അവിടെ നിന്ന് ഇറങ്ങി.

"ചേച്ചി പറഞ്ഞിട്ടാ നിന്നെയും കൊണ്ട് ഞാൻ ഇവിടെ വന്നത്.. ഇത് നടക്കും നൂറ് ശതമാനം ഉറപ്പ് ആയിരുന്നു.. ആ പെണ്ണിന് നിന്നെ ഇഷ്ട്ടം ആയെന്ന് പറഞ്ഞത് കൊണ്ടാണ്.. എന്നിട്ടിപ്പോ ഞാൻ കെട്ടേണ്ടി വന്നേനെ.. ഇനി ആര് പറഞ്ഞാലും നിന്നെയും കൊണ്ട് ഈ പണിക്ക് ഞാൻ വരില്ല."

അന്ന് അങ്ങനെ നടന്നതിനു ശേഷം പിന്നെ ഇങ്ങനെയുള്ള ഒരു കാര്യത്തിനും എന്നെ ഹരിയേട്ടൻ എന്നെ കൊണ്ടുപോയിട്ടില്ല.

ഞങ്ങൾ ഹരിയുടെ വീട്ടിൽ എത്തി .

ഞങ്ങളെ കണ്ടയുടനെ നിത്യമോൾ പറഞ്ഞു..

"ഞങ്ങൾ അങ്കിൾനോട് പിണക്കമാ.. എത്ര നാളായി ഞങ്ങളെ കാണാൻ വന്നിട്ട്.. ഞങ്ങളെ പുറത്തൊക്കെ ചുറ്റാൻ കൊണ്ടുപോയിട്ട്.. അതുകൊണ്ട് ഞങ്ങൾ പിണക്കമാ. "

"ആണോ? ശരി. അങ്കിൾ രണ്ടുപേരെയും ചുറ്റാൻ കൊണ്ട് പോകാം. ..

ഹരിയേട്ടാ ആ ബൈക്കിന്റെ കീ ഒന്ന് തന്നെ. ഇവരുടെ പിണക്കം മാറ്റിയിട്ട് വരാം" ഞാൻ പറഞ്ഞു.

"അതേ അവര് മാത്രം അല്ല ഞാനും പിണക്കത്തിലാ. എന്നേയും ചുറ്റാൻ കൊണ്ട് പോകുമോ?" ശാലു ചോദിച്ചു..

"ഞാൻ ചുറ്റാൻ കൊണ്ടുപോയാൽ .. ആ സമയം ഹരിയേട്ടൻ വേറെ കെട്ടാൻ പോകും. അതാ ഞാൻ ശാലുനെ ചുറ്റാൻ കൊണ്ടുപോകാതെ. എന്തിനാ വേറെ

💬 Comments

View all comments