0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

ഒരു പെണ്ണിനെ കൂടെ ഉപദ്രവിക്കുന്നെ?"

"ഡാ..ഡാ രണ്ടും കൂടെ എന്റെ നെഞ്ചത്തോട്ടു കേറണ്ട.. ഡാ ബാലു എന്റെ ഈ മൂത്ത കുട്ടിയേകൂടി നീ ഒന്ന് കറങ്ങാൻ കൊണ്ട് പോയേ... ഞാൻ ഇത്തിരി നേരം ഞാൻ സമാധാനമായി ഇരിക്കട്ടെ." ഹരിയേട്ടൻ പറഞ്ഞു.

"അങ്ങനെ എന്റെ മോൻ ഇപ്പോൾ സമാധാനമായി ഇരിക്കേണ്ട.. ബാലു നീ ഇവരേയും കൂട്ടി ചുറ്റാൻ പോയി വരുമ്പോഴേക്കും ഞാൻ ചായ എടുത്തു വെക്കാം.." ശാലു പറഞ്ഞു..

"ഞങ്ങൾ അച്ചായന്റെ വീട്ടിൽ പോയിട്ടേ വരൂ. അതുവരെ നിങ്ങൾ ഇവിടെ ഇരുന്നു ചുറ്റി കളിക്ക്.." ഞാൻ പറഞ്ഞു.

"ഡാ എന്നാൽ എന്തേലും കുടിച്ചിട്ട് പോകാം. നീ ഇവിടെ ഇരി ഞാൻ ഇപ്പോൾ എടുക്കാം.. നിത്യേ നീ പോയി കുഞ്ഞൂസിന്റെ ഉടുപ്പ് മാറ്റികൊടുത്തേ. " ശാലു പറഞ്ഞു എന്നിട്ട് അടുക്കളയിലേക്ക് പോയി..

"അവൾക്ക് മനസ്സിലായിക്കാണും . അവളേയും കൊണ്ട് നീ ചുറ്റാൻ പോയാൽ ആ സമയം ഞാൻ രണ്ടു പെഗ്ഗ് അടിക്കുമെന്ന്.. അതാ ... അതിനെന്താ ബുദ്ധി എന്നറിയാമോ?." ഹരിയേട്ടൻ പറഞ്ഞു.

ഞാൻ ചിരിച്ചു..

"നീ ചിരിച്ചോ.. കെട്ടാതിരിക്കുന്നതാണ് മോനെ നല്ലത്.. നിന്റെ ആ തീരുമാനം ആണ് മോനെ നല്ലത്.. ഞാനൊക്കെ പെട്ടു പോയി.. " ഹരിയേട്ടൻ പറഞ്ഞു..

"എന്ത് പെട്ടു പോയെന്ന്... ഞാനല്ലേ പെട്ടു പോയത്... പെട്ടുപോയി പോലും എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട." ജ്യൂസ് ആയി വന്ന ശാലു പറഞ്ഞു.

" എടി നീ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്. ഇവൻ നാട്ടിൽ പോകുകയാണെന്നു .. ഇവൻ അങ്ങനെ പോയാൽ ഞാൻ പെട്ടുപോകും അതാ പറഞ്ഞത്.. അല്ലാതെ...." ഹരിയേട്ടൻ

💬 Comments

View all comments