Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
പറഞ്ഞു.
"ആണോടാ ബാലു ? ഹരി പറയുന്നത് സത്യമാണോ? " ശാലു ചോദിച്ചു.
"അതേ.... കുറേ കാലം ആയില്ലേ നാട്ടിൽ പോയിട്ട്... " ഞാൻ പറഞ്ഞു.
" നാട്ടിൽ പോയാൽ ഞങ്ങളെയൊക്കെ മറക്കുമോ? ഇവിടെ അടുത്ത് ആയിട്ട് പോലും നിനക്ക് ഒന്ന് ഇവിടെ വരാൻ തോന്നുന്നില്ലല്ലോ ... നീ എന്തിനാ ഒറ്റക്ക് ഒരു വീട്ടിൽ പോയി താമസിക്കുന്നത്. നിനക്ക് ചേച്ചിയുടെ അവിടേയും ഇവിടെയും ആയിട്ട് നിന്നൂടെ.. "
"എന്നിട്ടു വേണം ഇനി നാട്ടുകാര് ഓരോന്ന് പറഞ്ഞുണ്ടാക്കാൻ.. " ഞാൻ പറഞ്ഞു.
"പറയുന്നവർ പറയെട്ടെടാ... അതിന് എനിക്കും ശാലുനും ഇല്ലാത്ത എന്ത് പ്രശ്നം ആണ് നിനക്ക്. " ഹരിയേട്ടൻ ചോദിച്ചു.
"എനിക്ക് ഒന്നും ഇല്ല.. ഇന്ന് എന്നെ സ്നേഹിക്കുന്ന നിങ്ങളും .. എന്റെ ഈ കുഞ്ഞിമക്കളും എന്നെ വെറുക്കാതിരിക്കാൻ.. അങ്ങനെ ഒന്നുണ്ടായാൽ എനിക്ക് അത് സഹിക്കാൻ ആകില്ല. ഇന്ന് അവർക്ക് അതൊന്നും മനസ്സിലാവില്ല.. എന്നാൽ നാളെ ആരെങ്കിലും അവരോട് എന്തെങ്കിലും ചോദിച്ചാൽ അവർക്ക് അത് വിഷമം ആകില്ലേ? "
"ഡാ നീ എന്റെ മക്കളെ കുറച്ചു അങ്ങനെ ആണോ കരുതിയത്.. അങ്ങനെ ആരെങ്കിലും ചോദിച്ചാൽ അതിനുള്ള മറുപടി അവർ അന്നേരം പറഞ്ഞോളും.. അതോർത്തു നീ വരാതിരിക്കരുത്.. നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വന്നു താമസിക്കാം. "
അപ്പോഴേക്കും നിത്യ മോളും കുഞ്ഞൂസും അവിടെ വന്നു.
"പോകാം അങ്കിൾ " നിത്യമോൾ ചോദിച്ചു.
"ആ ശരി പോകാം.. " ഞാൻ പറഞ്ഞു.
"ഡാ നീ ഇവളെയും കൂട്ടിക്കോ.. ഞാൻ വന്നേക്കാം.. പറയുന്നവർ പറയെട്ടെ.. " ശാലുവിനെ ചൂണ്ടികാണിച്ചുകൊണ്ട് ഹരി പറഞ്ഞു..
💬 Comments
View all comments