Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
"ബാലു നീ നിക്കെടാ ഞാൻ ഈ വേഷം മാറട്ടെ. ഞാനും വരുന്നു.... ഹരി ഞാൻ പോയെന്ന് കരുതി കുപ്പിയും കൊണ്ട് ഇരുന്നാൽ ഉണ്ടല്ലോ!! എന്റെ വിധം മാറും. പറഞ്ഞേക്കാം " അതും പറഞ്ഞു ശാലു വേഷം മാറാൻ പോയി. ഒരു ചൂരിദാർ ഉടുത്തു വന്നു.
ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി കുഞ്ഞൂസിനെ എടുത്തു മുന്നിൽ ഇരുത്തി. പിറകിൽ നിത്യമോളും അതിനു പിറകിൽ രണ്ടുവശവും കാലിട്ട് ശാലുവും ഇരുന്നു. കുറച്ചു ദൂരം പോയി. ഞാൻ ഒരു തുണികടയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി.
"എന്തിനാടാ ഇവിടെ നിർത്തിയത്.." ശാലു ചോദിച്ചു.
"ഞാൻ മക്കൾക്ക് എന്തെങ്കിലും എടുത്തു കൊടുത്തിട്ട് കുറച്ചായി.. വാ എന്തെങ്കിലും എടുക്കാം.." ഞാൻ പറഞ്ഞു.
"ഡാ മക്കൾക്കെ ഉള്ളൂ ഞങ്ങക്കൊന്നും ഇല്ലേ?" ശാലു ചോദിച്ചു.
"ഇല്ല.. മക്കൾക്കെ ഉള്ളൂ. അല്ലേ കുഞ്ഞൂസേ ? " ഞാൻ ചോദിച്ചു.
"അതേ.." കുഞ്ഞൂസ് പറഞ്ഞു.
"അവൾ ഇപ്പോൾ കുഞ്ഞൂസൊന്നും അല്ല .. ഇവൾ ഇപ്പോൾ വല്ല്യോസായി . അല്ലേടി കുറമ്പി.." ശാലു പറഞ്ഞു.
"കുഞ്ഞൂസ് എത്ര വലുതായാലും കുഞ്ഞൂസ് എന്നും കുഞ്ഞൂസ് തന്നെയാ." ഞാൻ പറഞ്ഞു..
"പിന്നെ !! മൂന്നാല് കൊല്ലം കഴിഞ്ഞു രണ്ടിനെയും പിടിച്ചു കെട്ടിക്കണം.. എന്നിട്ട് വേണം എനിക്കും ഹരിക്കും ഒന്ന് ചുറ്റിയടിക്കാൻ" ശാലു പറഞ്ഞു.
ഞങ്ങൾ അവിടെ കയറി. അന്നമോൾക്കും നിത്യമോൾക്കും കുഞ്ഞൂസിനും ഉള്ള ഡ്രെസ്സ് എടുത്തു.
"ഡി ശാലു നിനക്കെന്താ വേണ്ടത്? സാരിയോ അതോ ചൂരിദാർ ആണോ.. അല്ലങ്കിൽ മിഡിയും ടോപ്പും എടുക്കാം അല്ലേ?" ഞാൻ ചോദിച്ചു.
"പോടാ അവിടുന്ന്... എനിക്കൊന്നും വേണ്ട.. ഞാൻ ചുമ്മാ
💬 Comments
View all comments