Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]
നോക്കി..
'വലിയ കുഴപ്പമില്ല 'എന്ന് പറഞ്ഞു.
അപ്പോഴാണ് അടുത്ത പ്രശ്നം കൊണ്ട് ചിന്നു വന്നത്.
അവളെ തൂറാനും കുളിപ്പിക്കാനും ഞാൻ കൊണ്ട് പോകണം...
"ഏട്ടൻ വരണം... ഏട്ടൻ എന്നെ കുളിപ്പിക്കണം.. ഏട്ടൻ തന്നെ എനിക്ക് കഴുകി തരണം.."
കുറച്ചു സമയം വാശി പിടിച്ചു.. എങ്കിലും
എന്തൊക്കെയോ പറഞ്ഞു പറഞ്ഞു ഞാൻ അവളെ അവളുടെ അമ്മയുടെ കൂടെ ഫ്രഷ് ആകാൻ പറഞ്ഞയച്ചു..
രാമേട്ടൻ എന്നെ നോക്കി . ഞാൻ രാമേട്ടനേയും.. അ സമയം അപ്പു അടുത്ത മുറിയിൽ ഫ്രഷ് ആകാൻ കയറി..
"ബാലുന് ബുദ്ധിമുട്ട് ആയല്ലേ..? എന്റെ മോളേയും ഞങ്ങളേയും കൊണ്ട്.. " രാമേട്ടൻ എന്നോട് ചോദിച്ചു..
"ഏയ്!! സാരമില്ല രാമേട്ടാ..അവൾ അറിയാതെ അല്ലേ. ഓരോന്ന് പറയുന്നതും കാണിക്കുന്നതും.. രാമേട്ടൻ വേഗം റെഡിയാക് ഞാൻ ബസ്സിന്റെ സമയം ഒക്കെ ചോദിച്ചിട്ട് വരാം.. നേരെ രാമേട്ടൻ പറഞ്ഞ അമ്പലത്തിൽ പോകാം.." ഞാൻ പറഞ്ഞു എന്നിട്ട് തിരിച്ചു നടന്നു.
കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം ഞാൻ തിരിച്ചു വന്നു.. അപ്പോഴേക്കും രാമേട്ടനും അപ്പുവും റെഡിയായി കഴിഞ്ഞിരുന്നു.. ഞാൻ വേഗം കാര്യങ്ങളൊക്കെ കഴിഞ്ഞ് വേഷം മാറി. അപ്പുവിനോട് ചേച്ചിയും അമ്മയും റെഡിയായോ എന്ന് നോക്കാൻ പറഞ്ഞു. കുറച്ചു സമയം അവിടെ തന്നെ ഇരുന്ന ശേഷം അപ്പു അപ്പുറത്തേക്ക് പോയി വന്നു ..
എന്നെ കാണാതെ ചേച്ചി പ്രശ്നം ആകുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ അപ്പുറത്തെ മുറിയിൽ പോയി..
"എന്തിനാ ഏട്ടന്റെ ചിന്നൂട്ടി ഒച്ച വെക്കുന്നത്.." ഞാൻ ചോദിച്ചു..
"ഈ സാധനം എന്നെ കുളിപ്പിച്ചു.. ഞാൻ പറഞ്ഞതാ എന്നെ ഏട്ടൻ കുളിപ്പിച്ചാൽ മതിയെന്ന്. അന്നേരം ഇല്ലേ
💬 Comments
View all comments