0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 899

ഏട്ടാ ഈ സാധനം എന്നെ വഴക്ക് പറഞ്ഞു.. ഏട്ടൻ എന്നെ കുളിപ്പിച്ചു തരില്ല വേണേൽ ഒറ്റയ്ക്ക് കുളിക്കണം എന്ന് പറഞ്ഞു. .. ഏട്ടാ.. ഏട്ടൻ എന്നെ കുളിപ്പിച്ചു തരില്ലേ? എന്നെ ഏട്ടൻ കുളിപ്പിച്ചു തന്നാൽ മതി.. വേറെ ആരും എന്നെ തൊടണ്ട.. എനിക്ക് ഇഷ്ട്ടം അല്ല ആരെയും... എനിക്ക് എന്റെ ഏട്ടൻ മാത്രം മതി.... പറ ഏട്ടൻ എന്നെ കുളിപ്പിച്ച് തരില്ലേ?" ചിന്നു സങ്കടത്തോടെ ചോദിച്ചു.

"ആര് പറഞ്ഞു ഏട്ടൻ മോളെ കുളിപ്പിച്ച് തരില്ലെന്ന്... ഉറപ്പായും ഏട്ടൻ കുളിപ്പിച്ച് തരും.. പക്ഷെ മോള് ഇങ്ങനെ ഒന്നും പറയരുത്.. ഇത് മോളുടെ അമ്മയല്ലേ? അമ്മയോട് അങ്ങനെ പറയാമോ..? അമ്മയോട് സോറി പറ .... ഏട്ടൻ കുളിപ്പിച്ചു തരണം എങ്കിൽ സോറി പറ... ഇനി ഒരിക്കലും ഇങ്ങനെ പറയില്ലെന്ന് പറ.. " ഞാൻ പറഞ്ഞു.

"അങ്ങനെ പറഞ്ഞാൽ ഏട്ടൻ എന്നെ കുളിപ്പിച്ചു തരുമോ..ഉറപ്പായും കുളിപ്പിച്ചു തരുമോ?" ചിന്നു ചോദിച്ചു.

"ഉറപ്പായും കുളിപ്പിച്ചു തരും.. പോരെ " ഞാൻ പറഞ്ഞു..

"സത്യം പറ സത്യം ഏട്ടന്റെ ചിന്നു ആണേ സത്യം ? " ചിന്നു ചോദിച്ചു.

"സത്യം ഏട്ടന്റെ ചിന്നു ആണേ സത്യം . " ഞാൻ പറഞ്ഞു.

ചിന്നു എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചിട്ട് പറഞ്ഞു..

എന്നാ പറയാം.." സോറി അമ്മേ.. ഇനി ചിന്നു ഒരിക്കലും അങ്ങനെ ഒന്നും പറയില്ല. " അതും പറഞ്ഞു സുശീലേച്ചിയെ കെട്ടിപിടിച്ചു ചിന്നു ഉമ്മ വെച്ചു..

സുശീലേച്ചി കരഞ്ഞു.

"അമ്മ എന്തിനാ കരയുന്നെ? ഞാൻ സോറി പറഞ്ഞില്ലേ? പിന്നെ എന്തിനാ കരയുന്നെ?" ചിന്നു ചോദിച്ചു..

💬 Comments

View all comments