Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]
"ഒന്നും ഇല്ല.. അമ്മയുടെ കണ്ണിൽ. പൊടി പോയതാ.. ഇപ്പോൾ ശരിയായി.. വാ നമുക്ക് പോകാം. " സുശീലേച്ചി പറഞ്ഞു..
ഞങ്ങൾ ബേഗ് എല്ലാം ഒരു റൂമിൽ വെച്ച് പൂട്ടി. . മറ്റേ റൂം ഒഴിഞ്ഞു..
പുറത്ത് ഇറങ്ങി ബസ്സ്റ്റോപ്പിലേക്ക് നടന്നു..
അവിടെ മുല്ലപ്പൂ കണ്ടപ്പോൾ അത് വേണം എന്ന് ചിന്നു പറഞ്ഞു.
"ഏട്ടാ എനിക്ക് ആ പൂ വേണം."
"എന്തിനാ... മോൾക്ക് പൂ " ഞാൻ ചോദിച്ചു.
"എന്റെ മുടിയിൽ ചൂടൻ.. ഈ ഏട്ടന് ഒന്നും അറിയില്ലേ ? " ചിന്നു പറഞ്ഞു.
പിന്നെ ചിന്നൂനും സുശീലേചിക്കും മുല്ലപ്പൂ വാങ്ങി... അത് അവർ മുടിയിൽ ചൂടി.. ഇപ്പോഴും ചിന്നൂ പാവാടയും ബ്ലൗസും തന്നെയാണ് വേഷം. അതാകുമ്പോൾ അവൾക്ക് മൂത്രം ഒഴിക്കാനും മറ്റും എളുപ്പം ആണ്.. അവളെ ഉടുപ്പിക്കാനും.. അതായിരിക്കും അവളുടെ വേഷം അങ്ങനെ ആക്കിയത് എന്ന് എനിക്ക് തോന്നി..
ബസ്സ്റ്റോപ്പിൽ എത്തി ചിന്നു എന്റെ കൈപിടിച്ച് കൂടെത്തന്നെ നിന്നു. ബസ്സ് വന്നപ്പോൾ മുന്നിലൂടെ ആദ്യം സുശീലേച്ചി കയറി പിന്നെ ചിന്നുവും അതിന് പിറകിൽ ഞാനും കയറി.. അപ്പോഴേക്കും അപ്പും രാമേട്ടനും പിറകിലൂടെ കയറി.
ചിന്നുവും ഞാനും ഒരു സീറ്റിൽ ആണ് ഇരുന്നത്. വെറുതെ രാവിലെ ഒരു സീൻ ഉണ്ടാകേണ്ട എന്ന് കരുതി.. അല്ലെങ്കിലും ഒരു സീൻ കഴിഞ്ഞതല്ലേ ഉള്ളൂ.
ഏതാണ്ട് ഒരുമണിക്കൂർ സമയം യാത്രയുണ്ട് അവിടേക്ക്. യാത്രയിൽ മുഴുവനും ചിന്നു ഫുൾ ഹാപ്പി ആയിരുന്നു. കാരണം ഇപ്പോൾ പാറിപറക്കുന്ന ഒരു പട്ടം പോലെ ആണ് ചിന്നുവിന്റെ മനസ്സ്. ഓരോ കാഴ്ചയും പുതിയ അനുഭവം ആണ് അവൾക്ക് ..
💬 Comments
View all comments