Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]
ഞങ്ങൾ അവിടെ എത്തി. ഒരുപാട് സ്റ്റെപ് ഇറങ്ങി വേണം ആ ക്ഷേത്രത്തിൽ എത്താൻ.
"ഏട്ടാ എന്തിനാ ഇവിടെ ഇങ്ങനെ ഇങ്ങനെ ആക്കിയത്? " എന്റെ കൈ പിടിച്ചു നടന്നുകൊണ്ട് ചിന്നു ചോദിച്ചു.
"എങ്ങനെ ആക്കിയത് " ഞാൻ ചോദിച്ചു.
"ഇങ്ങനെ നട കെട്ടിവെച്ചത് ?...
"അത് താഴെ ഇറങ്ങാൻ.."
"എന്തിനാ താഴെ ഇറങ്ങുന്നത്.?
നമ്മൾ എവിടെയാ പോകുന്നത്..?"
"താഴെ ഒരു വലിയ അമ്പലം ഉണ്ട്.. നമ്മൾ എവിടെയാ പോകുന്നത്.. നമുക്ക് അവിടെ പോകണ്ടേ? "
"വേണ്ട ഞാൻ ഇറങ്ങൂല.. എനിക്ക് വിശക്കുന്നു.. ഏട്ടാ എനിക്ക് വിശക്കുന്നൂ. "
"ഏട്ടന്റെ മോൾക്ക് വിശക്കുന്നുണ്ടോ? നമുക്ക് താഴെ എത്തിയിട്ട് എന്തെങ്കിലും കഴിക്കാം. പോരെ ?"
" മ് . മതി "
"എന്നാ വാ താഴെ ഇറങ്ങാം."
കുറച്ചു സ്റ്റെപ്പുകൾ ഇറങ്ങിയ ശേഷം.. ചിന്നു പറഞ്ഞു.
"കഴിഞ്ഞില്ലേ ഇനിയും.?. എനിക്ക് പറ്റില്ല ഇനി ഇറങ്ങാൻ. എനിക്ക് വിശക്കുന്നു. "
"ഇപ്പോൾ കഴിയും കുറച്ചു കൂടെ ഉള്ളൂ. വേഗം വാ .." ഞാൻ പറഞ്ഞു.
"നമുക്ക് ഇവിടെ ഇരിക്കാം ഏട്ടാ.. എന്റെ കാല് വേദനിക്കുന്നു. " ചിന്നു പറഞ്ഞു.
"ആണോ ? എന്നാ ഇരിക്കാം.. വാ . രാമേട്ടാ നിങ്ങൾ താഴെ ഇറങ്ങിക്കോ ഞങ്ങൾ വന്നേക്കാം. " ഞാൻ പറഞ്ഞു.
അപ്പുവും രാമേട്ടനും സുശീലേച്ചിയും താഴേക്കു നടന്നു.
ഞങ്ങൾ അവിടെ ഒരു സൈഡിൽ ഇരുന്നു..
"ഏട്ടാ എന്റെ കാല് വേദനിക്കുന്നു . "
"ഏട്ടൻ കാല് തടവിത്തരാം. മോളുടെ കാല് താ. "
ഞാൻ അവളുടെ കാല് പിടിച്ചു എന്റെ മടിയിൽ
💬 Comments
View all comments