0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 903

വെച്ച് അവളുടെ കാലിൽ പാവാടയുടെ മുകളിൽ കൂടെ അമർത്തി മസ്സാജ് ചെയ്തു കൊടുത്തു..

കുറച്ചു സമയം അങ്ങനെ ചെയ്ത ശേഷം ഞാൻ പറഞ്ഞു.

"വാ ഇനി നമുക്ക് താഴേക്ക് പോകാം.. എഴുനേൽക്ക് "

ഞാൻ അവളുടെ കാല് താഴെ വെച്ച് അവളെ പിടിച്ചു എഴുനേൽപ്പിച്ചു. വീണ്ടും അവളേയും കൊണ്ട് താഴേക്ക് നടന്നു.

ഞങ്ങൾ അവിടെ എത്തുമ്പോൾ നട അടച്ചിരിക്കുകയായിരുന്നു.

"നട അടച്ചിരിക്കുകയാണല്ലോ ബാലു..? കുറച്ചു സമയം കഴിഞ്ഞേ ഇനി തുറക്കൂ എന്നാ അവിടെ ഒരാൾ പറഞ്ഞത്. " താഴെ എത്തിയ ഞങ്ങളെ കണ്ട ഉടനെ രാമേട്ടൻ പറഞ്ഞു.

"ആണോ!!!? എന്നാൽ നമുക്ക് എന്തെങ്കിലും കഴിക്കാം.. മോൾക്ക് വിശക്കുന്നുണ്ട് .. എനിക്കും." ഞാൻ പറഞ്ഞു

"മോളെ അവിടെ പോയിട്ട് ഏട്ടൻ വാരി തരണം എന്നൊന്നും പറയരുത്... അങ്ങനെ പറഞ്ഞാൽ എല്ലാവരും മോളുടെ ഏട്ടനെ കളിയാക്കും." രാമേട്ടൻ ചിന്നുവിനോട് പറഞ്ഞു..

"എന്തിനാ കളിയാക്കുന്നെ?" ചിന്നു ചോദിച്ചു.

"പിന്നെ കളിയാക്കാതെ!!!..... ഇത്രയും പ്രായം ആയ വലിയൊരു പെണ്ണിന് ഇപ്പോഴും വാരി വായിൽ വെച്ചുകൊടുക്കണം എന്ന് പറഞ്ഞാൽ ആളുകൾ കളിയാക്കല്ലേ? സുശീലേച്ചി ചോദിച്ചു.

"അങ്ങനെ പറഞ്ഞാൽ കളിയാക്കുമോ ഏട്ടാ..?" ചിന്നു എന്നോട് ചോദിച്ചു.

"ഉറപ്പായും കളിയാക്കും.. അതുകൊണ്ട് മോള് സ്വയം എടുത്തു കഴിക്കണം കേട്ടല്ലോ?. " ഞാൻ പറഞ്ഞു.

"ആ എന്നാ പറയില്ല.. " ചിന്നു പറഞ്ഞു.

ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് കയറി. കൈ കഴുകി വന്നിരുന്നു. ചിന്നു എന്റെ അടുത്ത് തന്നെയാണ് ഇരുന്നത്.

വയ്റ്റർ വന്നു ചോദിച്ചു

" എന്താണ് സാർ കഴിക്കാൻ വേണ്ടത്."

"എന്താ ഉള്ളത്.. " ഞാൻ

💬 Comments

View all comments