0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 904

ചോദിച്ചു.

"പുട്ട്, ദോശ, ചപ്പാത്തി, ഇടിയപ്പം, പൊറോട്ട,.. എന്ത് വേണം സാർ " അയാൾ ചോദിച്ചു.

"കറി എന്താ ഉള്ളത് " ഞാൻ ചോദിച്ചു.

"കടല, കിഴങ്ങ് കറി, വെജിറ്റബിൾ കുറുമ, ഗ്രീൻ പീസ്, " അയാൾ പറഞ്ഞു.

"എന്നാൽ അഞ്ചു സെറ്റ് ഇടിയപ്പവും കടലക്കറിയും എടുത്തോ ... അഞ്ചു ചായയും. ബാക്കി പിന്നെ പറയാം . ആദ്യം ഇത് കൊണ്ടുവാ." ഞാൻ പറഞ്ഞു.

അയാൾ ഓർഡർ എടുത്തു തിരിച്ചു പോയി.. ഞാൻ അവരോട് പറഞ്ഞു.

"ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. നിങ്ങൾക്ക് വേണ്ടത് ഏതായാലും പറഞ്ഞോ.."

"ഇത് തന്നെ മതി ബാലു. ഇത് തന്നെ അധികം ആണ്. " രാമേട്ടൻ പറഞ്ഞു.

"അച്ഛന് ഇത് മതിയായിരിക്കും.. എന്നാലേ... എനിക്ക് അങ്ങനെ അല്ല. എനിക്ക് വിശക്കുന്നുണ്ട്." അപ്പു പറഞ്ഞു.

ഞാൻ ചിരിച്ചു..എന്നിട്ട് അപ്പുവിനോട് പറഞ്ഞു.

" നിനക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞോ.. അച്ഛൻ പറയുന്നത് കാര്യമാക്കേണ്ട. "

കുറച്ചു കഴിഞ്ഞു അയാൾ ഫുഡ്‌ കൊണ്ട് വന്നു.. എന്നിട്ട് ചോദിച്ചു..

"വേറെ എന്തെങ്കിലും വേണോ സാർ.?"

"ഏട്ടാ രണ്ട് പൊറോട്ടയും കുറുമയും.. വേണം.." അപ്പു പറഞ്ഞു

"എനിക്കും വേണം " ചിന്നു പറഞ്ഞു.

അയാൾ വീണ്ടും പോയി പൊറോട്ടയും കുറുമയും ആയി വന്നു.

ഞാൻ ചിന്നുവിന്റെ പ്ലെയ്റ്റിൽ കറി എടുത്തു ഒഴിച്ചു കൊടുത്തു. അവൾ അത് നോക്കി നിന്നു..

"കഴിക്ക് .. എല്ലാവരും കഴിക്കുന്നപോലെ എടുത്തു കഴിക്ക്.." ഞാൻ പറഞ്ഞു.

"കഴിക്ക് മോളെ വെറുതെ ബാലുനെ ബുദ്ധിമുട്ടിക്കല്ലേ...!! ഇപ്പോഴേ പാവം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.." രാമേട്ടൻ പറഞ്ഞു.

ചിന്നു

💬 Comments

View all comments