Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]
വെറുതെ ഇടിയപ്പത്തിന്റെ നൂല് എണ്ണുന്നപോലെ കളിച്ചു..
"ഏട്ടന്റെ ചിന്നുകുട്ടിയല്ലേ... കഴിക്ക്.. മോൾക്ക് വിശക്കുന്നില്ലേ? നമുക്ക് പോകേണ്ടേ...?" ഞാൻ ചോദിച്ചു.
"എനിക്ക് ആ പാവയെ വാങ്ങിച്ചു തരുമോ? എന്നാ ഞാൻ കഴിക്കാം" ചിന്നു പറഞ്ഞു..
"ഏത് പാവയെ? ഏത് പാവയെ വേണമെങ്കിലും വാങ്ങിച്ചു തരാം.. ഏട്ടന്റെ മോള് കഴിക്ക്." ഞാൻ പറഞ്ഞു.
ഞങ്ങൾ നടന്നു ഇറങ്ങിയ വഴിയിൽ ഒരു കൊച്ചു കൊച്ചു കടകൾ ഉണ്ട്.. പലതരം സാധങ്ങൾ വിൽക്കുന്ന കടകൾ.. കളിപ്പാട്ടങ്ങളും, ബുക്കുകൾ, വളകൾ, മാലകൾ, ഡ്രെസ്സുകൾ, ഫോട്ടോകൾ, ഫോട്ടോ എടുത്തു ഫ്രെയിം ചെയ്തു കൊടുക്കുന്ന കടകൾ, അങ്ങനെ പലതും, അതിൽ ഏതോ ഒരു കടയിൽ ഏതോ ഒരു പാവയെ ചിന്നു കണ്ടിട്ടുണ്ട് അതായിരിക്കും പറയുന്നത്.
വാങ്ങിച്ചു തരാം എന്ന് പറഞ്ഞപ്പോൾ ചിന്നു കഴിച്ചു തുടങ്ങി. എന്നാൽ കുറച്ചു കഴിച്ചപ്പോൾ.
"എനിക്ക് മതി. ഞാൻ കഴിച്ചില്ലേ ? ഇനി പാവയെ വാങ്ങിച്ചു താ." ചിന്നു പറഞ്ഞു.
"ഇല്ല. ഇല്ല.. അത് മുഴുവനും കഴിക്കണം എന്നാലേ വാങ്ങിച്ചു തരൂ." ഞാൻ പറഞ്ഞു.
"എനിക്ക് മതി. എന്റെ വയറ് നിറഞ്ഞു.. വേണേൽ ഏട്ടൻ എന്റെ വയറ് നോക്കിക്കോ. " ചിന്നു പറഞ്ഞു.
"ശരിയാ ചിന്നൂന്റെ വയറ് നിറഞ്ഞു.. പക്ഷെ ഏട്ടൻ വാരിത്തന്നാൽ ഏട്ടന്റെ ചിന്നു കഴിക്കും അല്ലെ?" ഞാൻ ചോദിച്ചു.
ഞാൻ കുറച്ചു അപ്പം എടുത്തു ചിന്നൂന് കൊടുത്തു. ചിന്നു വാ തുറന്നു. ഞാൻ വായിൽ വെച്ചു കൊടുത്തു. എന്റെ വിരൽ ഇന്നലെ തന്നെ കടിച്ചു മുറിക്കേണ്ടതായിരുന്നു.. വാരികൊടുക്കുമ്പോൾ എനിക്ക് പേടി ഉണ്ടായിരുന്നു വീണ്ടും കടിക്കുമോ എന്ന്. എന്നാൽ എന്റെ ചിന്നു
💬 Comments
View all comments