0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 906

മര്യാദയ്ക്ക് ഇരുന്നു കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ബില്ല് കൊണ്ട് വന്നു. രാമേട്ടൻ പണം കൊടുക്കാൻ നോക്കിയപ്പോൾ ഞാൻ സമ്മതിച്ചില്ല.

"ഞങ്ങളുടെ നാട്ടിൽ ആദ്യമായി വന്നിട്ട് രാമേട്ടൻ പണം കൊടുക്കാനോ? അത് മോശം അല്ലേ? അത് വേണ്ട പണം ഞാൻ കൊടുത്തോളും." എന്ന് പറഞ്ഞു ഞാൻ തന്നെ പണം കൊടുത്തു.

എന്നിട്ട് പുറത്തിറങ്ങി.. നേരെ തൊഴാൻ പോയി.. അപ്പോഴേക്കും നട തുറന്നിരുന്നു. തൊഴുത്തതിന് ശേഷം എന്തൊക്കെയോ പൂജകളും രാമേട്ടൻ നടത്തി. ആ സമയം മുഴുവനും ചിന്നു എന്റെ കൂടെ തന്നെ ആയിരുന്നു. പൂജകളും വഴിപാടുകളും കഴിയുമ്പോൾ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു.

പുറത്തിറങ്ങിയ ശേഷം പ്രസാദമായി കിട്ടിയ ചന്ദനവും കുങ്കുമവും ചിന്നുവിനെ തൊടുവിക്കാൻ സുശീലേച്ചി നോക്കിയപ്പോൾ ചിന്നു സമ്മതിച്ചില്ല. അവിടേയും ഏട്ടൻ മതി എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കി. ആളുകൾ ശ്രദ്ധിക്കും എന്ന് മനസ്സിലായപ്പോൾ ഞാൻ തന്നെ സുശീലേച്ചിയുടെ കൈയിൽ നിന്ന് പ്രസാദം വാങ്ങി തൊട്ടു കൊടുത്തു.

അപ്പോഴും പുതിയ പ്രശ്നവുമായി ചിന്നു വന്നു.

നെറ്റിയിൽ ചന്ദനം തൊട്ട ശേഷം കുങ്കുമവും കൂടെ തൊട്ട് കൊടുക്കാൻ പോയപ്പോൾ അവൾ പറഞ്ഞു.

"ഏട്ടാ. അത് നെറ്റിയിൽ അല്ല ഇവിടെയാണ് തോടേണ്ടത് . വിവാഹം കഴിഞ്ഞവർ എല്ലാവരും ഇവിടെയാ തൊടുക.. കണ്ടില്ലേ അമ്മ തൊട്ടത്"

അവളുടെ അമ്മയെ ചൂണ്ടി കാണിച്ചുകൊണ്ടാണ് ചിന്നു പറഞ്ഞത്. വിവാഹം കഴിഞ്ഞവർ നെറുകയിൽ സിന്ദൂരം തൊടുന്നത് ആണ് അവൾ കാണിച്ചത്.. ഒടുവിൽ അവിടെ വെച്ച് എനിക്ക് ചിന്നുവിന്റെ നെറുകയിൽ സിന്ദൂരം തൊട്ട് കൊടുക്കേണ്ടി വന്നു. അത് കണ്ട് സുശീലേച്ചി കരഞ്ഞു. അപ്പുവും രാമേട്ടനും നോക്കി നിന്നു.

💬 Comments

View all comments