0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 907

അതിന് ശേഷം ഞാൻ രാമേട്ടനോട് പറഞ്ഞു.

"രാമേട്ടാ ... ഊട്ടുപുരയിൽ ഇപ്പോൾ ക്യു തുടങ്ങിയിട്ടുണ്ടാവും .. പ്രസാദ സദ്യയുടെ നിങ്ങൾ പോയി കഴിച്ചിട്ട് വാ ഞങ്ങൾ പുറത്ത് ഉണ്ടാകും. ചിന്നൂനേയും കൊണ്ട് അങ്ങോട്ട് വന്നാൽ ശരിയാവില്ല."

"വേണ്ട. ബാലു. നമുക്ക് പോകാം." രാമേട്ടൻ പറഞ്ഞു.

"അത് വേണ്ട രാമേട്ടാ.. ഇത്രയും ദൂരെ നിന്ന് വന്നതല്ലേ.. എന്നിട്ട് പ്രസാദ സദ്യ കഴിക്കാതെ പോകാനോ. ചിന്നുവിനെ ഞാൻ നോക്കിക്കോളാം നിങ്ങൾ പോയിട്ട് വാ."

അതും പറഞ്ഞു ഞാൻ ചിന്നുവിനേയും കൊണ്ട് പുറത്തേക്ക് നടന്നു. അപ്പോഴും ചിന്നു എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..

"രാമേട്ടാ... മംഗല്ല്യ പൂജ ചെയ്ത കുങ്കുമം ആണ് ബാലു മോളുടെ നെറുകയിൽ തൊട്ടത്. അവർ തമ്മിൽ നല്ല ചേർച്ചയും ഉണ്ട്.. അവർ ശരിക്കും വിവാഹം കഴിച്ചിരുന്നെങ്കിൽ അല്ലേ?" സുശീലേച്ചി രാമേട്ടനോട് പറഞ്ഞു.

"എന്നിട്ട് ആ പാവം ബാലുനെ വേദനിപ്പിക്കാനോ? അതും .... ഞാൻ ഒന്നും പറയുന്നില്ല.. " രാമേട്ടൻ പറഞ്ഞു നിർത്തി.

"അങ്ങനെ അല്ല ഞാൻ പറഞ്ഞത്.. കണ്ടില്ലേ നമ്മുടെ മോളുടെ സന്തോഷം. ഇപ്പോൾ കണ്ടാൽ ആരെങ്കിലും പറയുമോ എന്റെ മോൾക്ക് എന്തെങ്കിലും അസുഖം ഉണ്ടെന്ന്.. എത്ര വർഷമായി അവളുടെ ചിരി കണ്ടിട്ട് ... സന്തോഷം കണ്ടിട്ട് ... അതാ ഞാൻ പറഞ്ഞത്.." സുശീലേച്ചി പറഞ്ഞു.

"ശരിയാണ്.. അച്ഛാ ചേച്ചിയെ ഇത്രയും സന്തോഷത്തിൽ ഒരിക്കലും കണ്ടിട്ടില്ല.. " അപ്പു പറഞ്ഞു.

"എന്ന് വെച്ച് സുഖമില്ലാത്ത എന്റെ കുട്ടിയെ പിടിച്ചു ആ പാവത്തിന്റെ തലയിൽ കെട്ടിവെക്കണോ.. ശരി വാ ബാലു പറഞ്ഞത് പോലെ നമുക്ക് പോയി പ്രസാദ സദ്യ

💬 Comments

View all comments