Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]
കഴിക്കാം." രാമേട്ടൻ പറഞ്ഞു.
അവർ ഊട്ടുപുരയിലേക്കു നടന്നു. ഞാനും ചിന്നുവും.. കാമുകി കാമുകന്മാരെപോലെ അല്ലെങ്കിൽ ഇപ്പോൾ വിവാഹം കഴിഞ്ഞ യുവമിഥുനങ്ങളെപ്പോലെ കൈകോർത്തു നടന്നു. അങ്ങനെയാണ് ഞങ്ങൾ നടക്കുന്നത് കണ്ടാൽ ആർക്കും തോന്നുക.
കുറച്ചു നടന്നപ്പോൾ ചിന്നു എന്റെ കൈയിൽ ചൊറിഞ്ഞു.. ഞാൻ അവളെ നോക്കി.
"ഏട്ടാ എനിക്ക് മുള്ളണം.. " അവൾ പറഞ്ഞു.
പിന്നെയും പെട്ടോ.. ഇവൾ ഇതിന് മാത്രം വെള്ളം കുടിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ ഇവളുടെ വെള്ളം കുടി മുട്ടിക്കണം. അല്ലെങ്കിൽ എന്റെ കാര്യം പോക്കാ.. തീയും പടക്കവും ഒരുമിച്ചു വെച്ചാൽ പ്രശ്നം ആണ്.
ഞാൻ അവളേയും കൂട്ടി നേരത്തെ ഭക്ഷണം കഴിച്ച ഹോട്ടലിൽ പോയി..
"എന്താ സാർ എന്ത് വേണം?
.. എന്തെങ്കിലും മറന്നു പോയതാണോ?
നേരത്തെ ഞങ്ങൾ വന്നപ്പോൾ ഞങ്ങൾക്ക് ഭക്ഷണം എടുത്തു തന്നയാൾ ചോദിച്ചു. അയാൾക്ക് ഞങ്ങളെ മനസ്സിയിരുന്നു.
" ഒന്ന് ടോയ്‌ലറ്റിൽ പോകണം.. വൈഫിനു വയറിനു സുഖം ഇല്ല. " ഞാൻ പറഞ്ഞു.. അപ്പോൾ അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്. കാരണം ഞങ്ങളെ കണ്ടാൽ അങ്ങനെ മാത്രമേ തോന്നു.. കൂടാതെ അവളുടെ നെറുകയിൽ ഉള്ള സിന്ദൂരവും.
"അതിനെന്താ സാർ.. ദാ അവിടുന്ന് വലത്തോട്ട് പോയാൽ മതി. "
അയാൾ കൈ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു.. അയാൾ കാണിച്ച ഭാഗത്തേക്ക് ഞാൻ ചിന്നുവിനേയും കൂട്ടി പോയി.
അവിടെ എത്തിയപ്പോൾ ഞാൻ ആദ്യം ആ ടോയ്‌ലറ്റിൽ കയറി നോക്കി ഒന്ന് വൃത്തിയുണ്ടോ എന്ന്.. മറ്റേത് ആരെങ്കിലും എന്തെങ്കിലും അവിടെ കാണിച്ചു വെച്ചിട്ടുണ്ടോ എന്നറിയാൻ. വല്ല വീഡിയോ മറ്റോ.
അതിന് ശേഷം ചിന്നുവോട് പറഞ്ഞു.
"ഏട്ടൻ
💬 Comments
View all comments